ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്നത് തമാശക്കല്ല..! രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തി വ​നി​താ പോ​ലീ​സ്; സം​ഭ​വം സമൂഹമാധ്യമങ്ങളിൽ വൈ​റ​ൽ

vanitha-police-bjpല​ക്നോ: യോ​ഗി ആ​ഥി​ത്യ​നാ​ഥ് ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് ബി​ജെ​പി നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ത​രം​ഗ​മാ​കു​ന്നു. യു​പി​യി​ലെ ബു​ല​ന്ദേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ശ്ര​സ്ത ഠാ​ക്കൂ​റാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ബി​ജെ​പി ജി​ല്ലാ നേ​താ​വ് പ്ര​മോ​ദ് ലോ​ധി​യെ​യാ​ണ് ശ്ര​സ്ത അ​റ​സ്റ്റ് ചെ​യ്ത​ത്.

യാ​ത്രാ രേ​ഖ​ക​ൾ ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​നും പോ​ലീ​സു​കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ജെ​പി നേ​താ​വാ​ണ് താ​നെ​ന്നും പോ​ലീ​സി​ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​മോ​ദ് ലോ​ധി ബ​ഹ​ളം​വ​ച്ച​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന പോ​ലീ​സി​ന്‍റെ പ​ണി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നും രേ​ഖാ​മൂ​ലം എ​ഴു​തി​വാ​ങ്ങി​വ​ന്നാ​ൽ പ​രി​ശോ​ധ​ന കൂ​ടാ​തെ ക​ട​ത്തി​വി​ടാം. അ​തി​നു ക​ഴി​യി​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ ജോ​ലി​യെ​ടു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ജോ​ലി​ക്കാ​യി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​ത് വെ​റും ത​മാ​ശ​യ്ക്ക​ല്ല. ഇ​ത് ഞ​ങ്ങ​ളു​ടെ ജോ​ലി​യാ​യി​ട്ടാ​ണെ​ന്നും അ​വ​ർ ബി​ജെ​പി നേ​താ​വി​നോ​ട് പ​റ​ഞ്ഞു.

ലോ​ധി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ കോ​ട​തി​ക്ക് പു​റ​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി. 2000 രൂ​പ കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തു കൊ​ണ്ടാ​ണ് ലോ​ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ബ​ഹ​ളം.

Related posts