ചേർത്തല: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ സിനിമാ മേഖലയിൽ നിന്നു കൂടുതൽ പ്രതികൾ ഇനി ഇല്ലെന്നു പൾസർ സുനി. മറ്റൊരു കേസുമായി ബന്ധപ്പെട്ടു ചേർത്തല കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു മാധ്യമങ്ങളോട് സുനി ഇങ്ങനെ പറഞ്ഞത്.
കനത്ത സുരക്ഷാവലയത്തിൽ എത്തിച്ച സുനിയെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് പോലീസ് തടസപ്പെടുത്തിയെങ്കിലും 16 കഴിയുന്പോൾ ബാക്കി കാര്യങ്ങൾ പറയാമെന്ന് പൾസർ പറഞ്ഞു.
അരൂരിൽ നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് സുനി. ഈ കേസിന്റെ അവധിക്കാണ് ഇന്നലെ രാവിലെ ചേർത്തല ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. കോടതി ഇയാളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.