Set us Home Page

ആ വമ്പന്‍ സ്രാവ് സിദ്ദിഖ് ?അഴിക്കുള്ളിലായത് ചെറിയ മീന്‍ മാത്രം; മാഡം ആരാണെന്ന് ഇന്നു വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി; ഇന്ന് കേരളം ഞെട്ടുമെന്ന് അഡ്വക്കേറ്റ് ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വമ്പന്‍ സ്രാവ് സിദ്ദിക്ക്‌ ആണെന്നു സൂചന. പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയതായാണ് വിവരം. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് സുനി പറഞ്ഞിരിക്കുന്നത്. എല്ലാം ഇന്ന്‌ വ്യക്തമാകുമെന്ന് അഡ്വക്കേറ്റ് ആളൂര്‍ സൂചന നല്‍കി. പോലീസ് നിരീക്ഷണത്തിലുള്ളവര്‍ തന്നെയാകും പുറത്തുവരാന്‍ പോകുന്ന പേരുകളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ പൊലീസ് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ദിലീപും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സുനി വെളിപ്പെടുത്തിലിന് ഒരുങ്ങുന്നത്.

ദിലീപിന് കാര്യങ്ങളെല്ലാം അറിയാമെന്നും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും സുനി മൊഴി നല്‍കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. സിദ്ദിഖ് ആണോ ആ വമ്പന്‍ സ്രാവെന്ന് നേരത്തേതന്നെ സംശയം ഉണ്ടായിരുന്നു. നേരത്തേ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പൊലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍ രാത്രി ഇവരെ തേടിയെത്തിയതും സിദ്ദിഖ് ആയിരുന്നു. ഇതിനൊപ്പം മാഡത്തേയും ചര്‍ച്ചയാക്കി. ഇത് സിനിമാ നടിയാണെന്നും പള്‍സര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് തൊട്ടു മുമ്പാണ് പുതിയ വെളിപ്പെടുത്തലിന് പള്‍സര്‍ തയ്യാറാകുന്നത്. ഇത് ദിലീപിന്റെ ജാമ്യ സാധ്യതേയും ബാധിക്കും.

ഗൂഢാലോചനയില്‍ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച് കാവ്യക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും താന്‍ പൊലീസിനെ അറിയിച്ചെന്നും സുനി പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന സൂചനയാണ് പുറത്തുവരുന്നത്. ദിലീപിനെ ചോദ്യം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചപ്പോള്‍ പാതിരാത്രിക്ക് അവിടെ എത്തിയ ഏക താരം സിദ്ദിഖായിരുന്നു.സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താന്‍ ദിലീപിനെ കാണാന്‍ എത്തിയതെന്നായിരുന്നു അന്ന് സിദ്ദിഖ് പ്രതികരിച്ചത്. മാറിയ സാഹചര്യത്തില്‍ അന്നത്തെ സിദ്ദിഖിന്റെ പൊലീസ് ക്ലബ്ബിലേക്കുള്ള വരവ് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നെന്നും ദിലീപിനെക്കണ്ട് വിവരങ്ങള്‍ അറിയുന്നതിനുള്ള തിടുക്കമായിരുന്നു സിദ്ദിഖിനെ ഇവിടെ എത്തിച്ചതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിനുശേഷം നടന്ന അമ്മ യോഗത്തിലും ദിലീപിന്റെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചവരില്‍ ഒരാളാണ് സിദ്ദിഖ്.

സിദ്ദിഖിനെ ചോദ്യം ചെയ്തതിനു ശേഷം പള്‍സര്‍ സുനിയെ ജയിലിലെത്തി പോലീസ് വീണ്ടും ചോദ്യം ചെയ്തത് സംശയമുളവാക്കിയിരുന്നു.
സുനില്‍കുമാര്‍ മൊഴിയില്‍ ഉറച്ചുനിന്നതോടെ കേസില്‍ തെളിവുകളും സാക്ഷിമൊഴികളും ശക്തമാക്കി കൂടുതല്‍ അറസ്റ്റുകള്‍ക്ക് അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ അറസ്റ്റുണ്ടായില്ല. ദിലീപുമായി ചില ബിസിനസ് ഇടപാടുകള്‍ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ‘അമ്മ’യുടെ യോഗത്തിനെത്തിയ നടിമാരെ ചിലര്‍ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാര്‍ത്തായിരുന്നു.

കഴിഞ്ഞ ദിവസം ലഭിച്ച ചില നിര്‍ണായക തെളിവുകളാണ് ദിലീപും സിദ്ദിഖും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നു മാസമായി നിരീക്ഷണത്തിലുള്ള പ്രമുഖന്‍ സിദ്ദിക്ക് ആണെന്നും സൂചനയുണ്ട്. കൂടാതെ കാവ്യാ മാധവനെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നും വിവരമുണ്ട്. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാല്‍ ദിലീപിനെ സംശയിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമണത്തിനിരയായ നടിയോടു ഇയാള്‍ക്കും പകയുണ്ടായിരുന്നെന്നും സുനിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS