വീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ​ക്ലാ​സു​കാര​ൻ ആ​സി​ഫി​ന് അ​ഭി​ന​ന്ദ​ന​ പ്രവാഹം


മം​ഗ​ലം​ഡാം: വ​ഴി​യി​ൽ നി​ന്നും കി​ട്ടി​യ പ​ണ​മ​ട​ങ്ങു​ന്ന പഴ്സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച് കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​യ ആ​സി​ഫി​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് കൂ​ട്ടു​കാ​രും നാ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കാ​രി​ക​ളു​മെ​ല്ലാം.

രാ​വി​ലെ മ​ദ്ര​സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് റോ​ഡി​ൽ പഴ്സ് കി​ട​ക്കു​ന്ന​ത് ആ​സി​ഫി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ നി​റ​യെ പ​ണ​വും വി​ല​പ്പെ​ട്ട കു​റെ രേ​ഖ​ക​ളും. പി​ന്നെ ആ​സി​ഫ് മ​റ്റൊ​ന്നും ചി​ന്തി​ച്ചി​ല്ല. ഓ​ടി​പ്പോ​യി അ​ടു​ത്തു ത​ന്നെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പഴ്സ് ഏ​ൽ​പ്പി​ച്ചു.

വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. പി​ന്നെ വൈ​കി​യി​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​മ​യെ​ത്തി. ആ​സി​ഫി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പഴ്‌​സ് ആ​സി​ഫ് ത​ന്നെ ഉ​ട​മ​ക്ക് കൈ​മാ​റി. ഉ​ട​മ​യു​ടെ വ​ക സ്റ്റേ​ഷ​നി​ൽ മ​ധു​ര​വി​ത​ര​ണ​വും ന​ട​ത്തി.​

ആ​സി​ഫി​ന്‍റെ സ​ത്യ​സ​ന്ധ​ത നാ​ട്ടി​ലും വാ​ർ​ത്ത​യാ​യി. ലൂ​ർ​ദ് മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​സി​ഫ്. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ അ​ധി​കാ​രി​ക​ളും ആ​സി​ഫി​നെ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment