മലപ്പുറം: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തുന്നത്. അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്) യില്നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. ഇന്നു രാവിലെയാണ് പരിശോധയ്ക്കായി ഇഡി സംഘമെത്തിയത്. ഈ സമയം അന്‍വര്‍ വീട്ടിലുണ്ടായിരുന്നു.
നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സിന് മുന്‍പാകെ എത്തിയ കേസ്.
പിന്നാലെ ഉദ്യോഗസ്ഥര്ക്കെതിരേ നടപടികളുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇഡിയുടെ പരിശോധനയെന്നാണ് സൂചന. വിദേശത്തുനിന്നെത്തിയ സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്

