അങ്ങനെ ചെയ്യാൻ പാടില്ല;  ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ ടോ​ൾ പി​രി​വ് ധാ​ര​ണ​ക​ൾ​ക്ക് വി​രു​ദ്ധം;  ക​രാ​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ

വൈ​പ്പി​ൻ: ക​ണ്ടെ​യ്ന​ർ​റോ​ഡി​ലെ ടോ​ൾ പി​രി​വ് സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ ഒ​രു ക​രാ​റാ​യി എ​ഴു​തി​തയാ​റാ​ക്കി പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​സ്.​ ശ​ർ​മ്മ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​മ​ക്കു​ടി, മു​ള​വു​കാ​ട്, ചേ​രാ​നെ​ല്ലൂ​ർ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് റോ​ഡി​നാ​യി സ്ഥ​ല​വും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ​വാ​ഹ​ന​ങ്ങ​ൾ​ക്കും വീ​ടു​നി​ർ​മാ​ണ​ത്തി​നും മ​റ്റു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ടോ​ൾ ഈ​ടാ​ക്ക​രു​തെ​ന്നും യ​ഥാ​സ​മ​യം ​സ​ർ​വീ​സ് റോ​ഡി​ന്‍റെ​യും​ മ​റ്റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ടോ​ൾ​പി​രി​വ് സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്.

സ​ർ​വീ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന ആ​വ​ശ്യ​വും ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ധാ​ര​ണ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി ഇ​പ്പോ​ൾ ടോ​ൾ പി​രി​വ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts