വി​ദേ​ശ​ത്തു​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഏ​ഴ് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ന്‍റൈ​ൻ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തു​നി​ന്ന് രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് ഏ​ഴ് ദി​വ​സ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​റ​ക്കി. ഏ​ഴ് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന് പി​ന്നാ​ലെ ഏ​ഴ് ദി​വ​സം വീ​ടു​ക​ളി​ൽ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യു​ക​യും വേ​ണം. ഓ​ഗ​സ്റ്റ് എ​ട്ട് മു​ത​ലാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം നി​ല​വി​ൽ വ​രി​ക.

അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ടും​ബ​ത്തി​ലെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന​വ​ർ, പ​ത്ത് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം വ​രു​ന്ന ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ വീ​ടു​ക​ളി​ൽ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ച​വ​ർ​ക്കും ക്വാ​റ​ന്‍റൈ​ൽ ഇ​ള​വു​ണ്ട്. യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചി​രി​ക്ക​ണം.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലോ ക​പ്പ​ലി​ലോ യാ​ത്ര ചെ​യ്യു​ന്ന​വ​രെ തെ​ർ​മ​ൽ സ്ക്രീ​നി​ങ് ന​ട​ത്തി അ​സു​ഖ ല​ക്ഷ​ണ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ യാ​ത്ര​ക്ക് അ​നു​വ​ദി​ക്കൂ.

Related posts

Leave a Comment