ക്വാറന്‍റൈനിൽ കഴിയുമ്പോൾ കള്ളുകുടിക്കാൻ തോന്നി;‘പിന്നെ നടന്നതെല്ലാം കോമഡിയാ ’

കോ​ട്ട​യം: അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നും യു​വാ​വ് മുങ്ങി​യ​തു ര​ണ്ടെ​ണ്ണം അ​ക​ത്താ​ക്കാ​ൻ. ക​ള്ള് കി​ട്ടി​യ​തോ​ടെ യു​വാ​വി​ന്‍റെ നി​യ​ന്ത്ര​ണം​വി​ട്ടു.

മൂ​ക്ക​റ്റം മ​ദ്യ​പി​ച്ചു കയ്യിലെ കാ​ശ് തീ​ർ​ന്ന​തോ​ടെ കു​ടു​ങ്ങി​യ​പ്പോ​യ യു​വാ​വി​നെ ഒ​ടു​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സി​ൽ തി​രി​കെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശം ലം​ഘി​ച്ച ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് പ​ക​ർ​ച്ചവ്യാ​ധി നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്തേ​ക്കും.

വ​ട​വാ​തൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വാ​വാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​ത്. ഇ​യാ​ൾ അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക്വാ​റ​ന്‍റൈ​ൻ ദി​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടെ​ണ്ണം അ​ടി​ക്കാ​ൻ ഇ​യാ​ൾ​ക്ക് ആ​ഗ്ര​ഹം തോ​ന്നി​യ​ത്.

പ​ല​വ​ഴി ശ്ര​മി​ച്ചു നോ​ക്കി​യെ​ങ്കി​ലും സാ​ധ​നം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​വി​ഡ് ഭ​യം മൂ​ലം പ​ല​രും സാ​ധ​നം എ​ത്തി​ക്കാ​ൻ താ​ൽ​പ്പ​ര്യ​പ്പെ​ട്ടി​ല്ല. ഒ​ടു​വി​ൽ വ​ഴി ക​ണ്ടെ​ത്തി. ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നു ചാ​ടി ര​ണ്ടെ​ണ്ണം അ​ടി​ക്കു​ക. ആ​രും അ​റി​യാ​തെ തി​രി​കെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ലെ​ത്തി സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങു​ക.

മു​ൻ​കു​ട്ടി ത​യ്യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം ഇ​യാ​ൾ അ​ധി​കൃ​ത​ർ അ​റി​യാ​തെ ക്വാ​റന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നും മു​ങ്ങി. തു​ട​ർ​ന്ന് കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ എ​ത്തി പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​റ​ങ്ങി. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ൽ ഇ​യാ​ൾ​ക്ക് അ​ങ്ങോ​ട്ടേ​ക്ക് അ​ടു​ക്കാ​നാ​യി​ല്ല.

ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന​യി​ൽ പിടിക്ക​പ്പെ​ട്ടാ​ലോ എ​ന്ന ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഇ​യാ​ൾ ക​റ​ങ്ങി ന​ട​ന്നി​രു​ന്ന​ത്. ഒ​ടു​വി​ൽ ക​ക്ഷി മ​ണ​ർ​കാ​ടു​ള്ള ഷാ​പ്പി​ലെ​ത്തി ഭ​ക്ഷ​ണ​വും ഒ​രു കു​പ്പി ക​ള്ളും ഓ​ർ​ഡ​ർ ചെ​യ്തു. ര​ണ്ടു ഗ്ലാ​സ് അ​ക​ത്തു ചെ​ന്ന​തോ​ടെ ഇ​യാ​ളു​ടെ സ​ക​ല നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ഷ്്ട​പ്പെ​ട്ടു.

ക്വാ​റ​ന്‌റൈ‍​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ചാ​ടി​പ്പോ​ന്ന കാ​ര്യ​ം മ​റ​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും മൂ​ക്ക​റ്റം മ​ദ്യ​പി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ക​യ്യി​ലെ കാ​ശ് തീ​ർ​ന്നു. പൂ​സാ​യി നി​ല്ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ഇ​യാ​ൾ ഷാ​പ്പി​നു പു​റ​ത്തി​റ​ങ്ങി.

പോ​ക്ക​റ്റി​ൽ നോ​ക്കി​യ​പ്പോ​ൾ ആ​കെ​യു​ള്ള​ത് വെ​റും 40 രൂ​പ മാ​ത്രം. പൂ​ക്കു​റ്റി പൂ​സാ​യ​തി​നാ​ൽ ഇ​യാ​ൾ വ​ഴി​യി​ലൂടെ എ​ത്തി​യ ഓ​ട്ടോ​യി​ൽ ക​യ​റി വീ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടി​ലെ​ത്തി പ​ണം എ​ടു​ത്ത​ശേ​ഷം അ​തി​ര​ന്പു​ഴ വ​രെ പോ​ക​ണ​മെ​ന്നും തു​ട​ർ​ന്നു പ​ണം ത​രാ​മെ​ന്നും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റോ​ട് ഇ​യാ​ൾ പ​റ​ഞ്ഞു.

പ​ക്ഷേ വീ​ടി​രി​ക്കു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി പ​റ​ഞ്ഞു കൊ​ടു​ക്കാ​ൻ ഇ​യാ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല. ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നു പ​റ​യു​ക​യും കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ പൂ​സാ​യി ആ​ടി ഉ​ല​ഞ്ഞു നി​ന്നി​രു​ന്ന യു​വാ​വ് താ​ൻ അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ചാ​ടി വ​ന്ന​താ​ണെന്ന് അ​റി​യാ​തെ ഡ്രൈ​വ​റോ​ടു പ​റ​ഞ്ഞു. സം​ഗ​തി കേ​ട്ടു ഞെ​ട്ടി​പ്പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ ഇ​യാ​ളു​മാ​യി നേ​രെ മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞു.

പിന്നീട് പോ​ലീ​സ് ഇ​ട​പെ​ട്ട് അ​തി​ര​ന്പു​ഴ​യി​ൽ നി​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു വ​രു​ത്തി ആം​ബു​ല​ൻ​സി​ൽ ഇ​യാ​ളെ തി​രി​കെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment