ക​സേ​ര​ക​ളി​ട്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള നി​ശ്ചി​ത അ​ക​ലം; മാർക്കറ്റിലെ തിരക്കിനെതിരേ സ്ത്രീകളുടെ ഇരിപ്പുസമരം!

ആ​ല​പ്പു​ഴ: വ​ഴി​ച്ചേ​രി മാ​ർ​ക്ക​റ്റി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ലോ​റി​ക​ള​ട​ക്കം എ​ത്തു​ക​യും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി എ​ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ തി​ര​ക്കേ​റു​ന്നു​വെ​ന്നും അ​തി​നാ​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്നു രാ​വി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഒ​രു സം​ഘം സ്ത്രീ​ക​ള്‍ ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത്.

ക​സേ​ര​ക​ളി​ട്ട് അ​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ റോ​ഡി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​രം തു​ട​ർ​ന്നു. 9.45 ഓ​ടെ പോ​ലീ​സെ​ത്തി സ​മ​ര​ക്കാ​രെ നീ​ക്കി വാ​ഹ​ന​ഗ​താ​ഗ​തം പു​ന:സ്ഥാ​പി​ച്ചു.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​ണ് വ​ഴി​ച്ചേ​രി. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ഇ​വി​ടെ വ​ന്നു പോ​കു​ന്ന​ത്.

തൊ​ട്ട​ടു​ത്ത വാ​ർ​ഡു​ക​ളാ​യ സ​ക്ക​റി​യ ബ​സാ​ർ, ല​ജ്ന​ത്ത് എ​ന്നി​വ കോ​വി​ഡ് സ​മ്പ​ർ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​ത്തി​ലാ​കെ രോ​ഗ​വ്യാ​പ​ന​ത്തിന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ത്രീ​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

Related posts

Leave a Comment