തല്ലുമാല…! വിവാഹ പന്തലിലെ വധൂവരന്മാരുടെ തല്ല് വൈറലാകുന്നു; അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനിന്നു

സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ വൈറലാകുന്നതിന്‍റെ കാരണം പലതാണല്ലൊ. എന്നാല്‍ അടുത്തിടെ വൈറലായ വീഡിയോ ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു.

ദി ഗുസ്തി എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയില്‍ ഒരു കല്യാണ പന്തലാണുള്ളത്.

വധൂവരന്മാര്‍ അണിഞ്ഞൊരുങ്ങി ഇരിപ്പാണ്. അടുത്തായി ഇരുവരുടേയും വേണ്ടപ്പെട്ടവരും നില്‍ക്കുന്നുണ്ട്.

എന്നാല്‍ പെട്ടെന്ന് വധുവും വരനും തമ്മില്‍ അടികൂടുകയാണ്. അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.

ചിലരൊക്കെ ഇടപെടാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇരുവരും ഉരുണ്ടുപിടച്ച് വീണ് അടി തുടരുകയാണ്.

ഈ സംഭവം എവിടെയെന്നോ അടിയുടെ കാരണം എന്തെന്നൊ വ്യക്തമല്ല. വീഡിയോയ്ക്ക് ചിലര്‍ രസകരമായ കമന്‍റുകള്‍ ഇടുമ്പോള്‍ മറ്റു ചിലര്‍ ഈ സംഭവം ദുഃഖകരമെന്നാണ് അഭിപ്രായപ്പെടുന്നത്.Related posts

Leave a Comment