‘വാഹന പരിശോധനയും ഹൈടെക് ആയി! ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ചു നി​ർ​ത്തി വാ​ഹ​ന​പ​രി​ശോ​ധ​ന ഇനി ഉ​ണ്ടാ​കി​ല്ല; കേ​സു​ക​ൾ വരുന്നത് ഇങ്ങനെ…

കോ​ട്ട​യം: ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ചു നി​ർ​ത്തി വാ​ഹ​ന​പ​രി​ശോ​ധ​ന ഇനി ഉ​ണ്ടാ​കി​ല്ല. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഉ​ട​മ​ക​ളെ തേ​ടി പി​ഴ അ​ട​യ്ക്കാ​നു​ള്ള ചെ​ല്ലാ​ൻ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ മെസേ​ജാ​യി എ​ത്തും.
അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ പി​ൻ​സീ​റ്റ് യാ​ത്ര, ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റു​ക​ൾ ശ​രി​യാ​യ വ​ലു​പ്പ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി എ​ന്തു​ത​ന്നെ​യാ​യാ​ലും പോ​ലീ​സോ, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പോ നി​ങ്ങ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി പി​ഴ അ​ട​യ്ക്കു​ന്ന രീ​തി​ക്കു മാ​റ്റം വ​ന്നി​രി​ക്കു​ന്നു.

കേ​ന്ദ്രീ​കൃ​ത സോ​ഫ്റ്റ്‌‌വെയറായ പരി​വാ​ഹ​നു​മാ​യി ബ​ന്ധി​പ്പി​ച്ച് ഇ-​ചെ​ല്ലാ​ൻ ആ​പ്ലി​ക്കേ​ഷ​നും പി​ഴ ഒ​ടു​ക്കാ​ൻ ഇ-​പോ​സ് ഉ​പ​ക​ര​ണ​വും ല​ഭ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന പ​രി​ശോ​ധ ക​ർ​ശ​ന​മാ​ക്കി​യ​ത്.

ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തി​നാ​ൽ നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ ഫോ​ട്ടോ സ​ഹി​തം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടും. വാ​ഹ​നം നി​ർ​ത്തി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യുക.

കേ​സ് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വാ​ഹ​ന ഉ​ട​മ​യ്ക്ക് എ​സ്എം​എ​സ് ആ​യി ഫോ​ണ്‍ ന​ന്പ​റി​ൽ ല​ഭി​ക്കും. നി​ല​വി​ൽ ഫോ​ണ്‍ ന​ന്പ​റു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വാ​ഹ​ൻ സൈ​റ്റി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ സ്വ​ന്ത​മാ​യോ, അ​ക്ഷ​യ കേ​ന്ദ്രം വ​ഴി​യോ ഇ-​സേ​വ കേ​ന്ദ്രം വ​ഴി​യോ അ​പ്ഡേ​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്.

മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​ർ​ക്ക് അ​വി​ചാ​രി​ത​മാ​യി ചി​ല​പ്പോ​ൾ ഒ​രേ നി​യ​മ ലം​ഘ​നം ത​ന്നെ പ​ല ദി​വ​സം ആ​വ​ർ​ത്തി​ച്ചാ​ൽ ഭീ​മ​മാ​യ തു​ക പി​ഴ അ​ട​യ്ക്കേ​ണ്ടതാ​യി വ​ന്നേ​ക്കാം.

ഫോ​ട്ടോ സ​ഹി​തം വാ​ഹ​ന​ത്തി​ലെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ്, ടാ​ക്സ്, ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി, പെ​ർ​മി​റ്റ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ഇ-​ചെ​ല്ലാ​ൻ ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​വു​ന്ന​താ​ണ്.

കേ​സു​ക​ൾ വരുന്നത് ഇങ്ങനെ…

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ഹെ​ൽ​മെറ്റ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, ഹെ​ൽ​മെറ്റ് ധ​രി​ക്കാ​തെ പി​ൻ​സീ​റ്റ് യാ​ത്ര, ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റു​ക​ൾ ശ​രി​യാ​യ വ​ലിപ്പ​ത്തി​ലും രീ​തി​യി​ലും പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​ത്, കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ഡ്രൈ​വ​ർ കാ​ബി​ൻ വേ​ർ​തി​രി​ക്കാ​ത്ത ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ, കൂ​ളിം​ഗ് ഫി​ലിം ഉ​പ​യോ​ഗി​ക്കു​ന്ന കാ​റു​ക​ൾ, അ​ന​ധി​കൃ​ത മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ, അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ലോ​ഡ് ബോ​ഡി​യി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​ത് എ​ന്നി​ങ്ങ​നെ ഏ​തു ക്ര​മ​ക്കേ​ടും വാ​ഹ​നം നി​ർ​ത്തി പ​രി​ശോ​ധി​ക്കാ​തെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വിം​ഗ് ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സ് പ​റ​ഞ്ഞു.

ഇ-​ചെ​ല്ലാ​ൻ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധി​ക്കു​ക

പി​ഴ​ത്തു​ക ഓ​ണ്‍​ലൈ​നാ​യി https://e-challan.parivahan. gov.in/index/accused-challan എ​ന്ന സൈ​റ്റി​ൽ അ​ട​ച്ചു തീ​ർ​ക്കാ​വു​ന്ന​താ​ണ്.

ഇ​തോ​ടൊ​പ്പം മൊ​ബൈ​ൽ ന​ന്പ​ർ അ​പ്ഡേ​റ്റ് ചെ​യ്താ​ൽ കേ​സ് വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മെ​സേ​ജു​ക​ൾ ല​ഭി​ക്കും.

മൊ​ബൈ​ൽ ന​ന്പ​ർ അ​പ്ഡേ​ഷ​ൻ: parivahan.gov.in>>onlin services>> vehicle related servi ces>>other states>>update mobile number.

Related posts

Leave a Comment