ഒ​രു ദി​വ​സ​ത്തെ തെ​രച്ചില്‍! ​ പീ​ഡ​ന പ​രാ​തി ന​ൽ​കി നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി; നാടുവിടാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ പീ​ഡ​ന പ​രാ​തി ന​ൽ​കി നാ​ട് വി​ട്ട വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി.

ഒ​രു ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം. പ​രി​ശീ​ല​ന​ത്തി​നി​ടെ ചീ​ഫ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ ലൈം​ഗീ​ക ചൂ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. വി​ദ്യാ​ർ​ഥി​നി മാ​ർ​ച്ചി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നാ​ൽ അ​റ​സ്റ്റു​ണ്ടാ​യി​ല്ല. ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യെ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ ശേ​ഷ​വും പീ​ഡ​നം തു​ട​ർ​ന്ന​താ​ണ് നാ​ടു​വി​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

മ​ജി​സ്ട്രേ​റ്റി​ന് മു​ന്ന്ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ടും.

Related posts

Leave a Comment