പിസി ജോര്‍ജ് എവിടെ ? പിസി ജോര്‍ജിനെ തേടി പോലീസ്; ഈരാറ്റുപേട്ടയിലെ വസതിയില്‍ പരിശോധന; അടുത്തുള്ള ബന്ധുവീടുകളിലും പരിശോധന

പാ​ലാ: പി.​സി. ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ്. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വസതിയിൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​കയാണ്.

അ​ദ്ദേ​ഹം വീ​ട്ടി​ലു​ണ്ടോ‌​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. പി.സി. ജോർജിന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ച്ചു.

വെ​ണ്ണ​ല വി​ദ്വേ​ഷ പ്ര​സം​ഗ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന് സ​മാ​ന​മാ​യ ന​ട​പ​ടി പി.​സി. ജോ​ർ​ജ് വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​ത് ഗൂ​ഡ​ല​ക്ഷ്യ​ങ്ങ​ളോ​ടെ മ​ന​പൂ​ർ​വ​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു.

സ​മാ​ന കു​റ്റം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ലേ​യെ​ന്ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി വാ​ദ​ത്തി​നി​ടെ ചോ​ദി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment