എംജി കലോത്‌സവ റാലി; കോട്ടയം നഗരത്തിൽ ഇന്നുച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തോ​ട​് അനു​ബ​ന്ധി​ച്ച് റാ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ക​ള​ക്‌‌ടറേ​റ്റ് ജം​ഗ്ഷ​നി​ൽ​നി​ന്നു കെ​കെ റോ​ഡു​വ​ഴി തി​രു​ന​ക്ക​ര മൈ​താ​ന​ത്തേ​ക്ക് പോ​കു​ന്പോ​ൾ ക​ഞ്ഞി​ക്കു​ഴി​യി​ൽ​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കു​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ​സ്റ്റ് പോ​ലീ​സ് ജം​ഗ്ഷ​നി​ൽ​നി​ന്നും പോ​ലീ​സ് ക്ല​ബ്, ലോ​ഗോ​സ്, ശാ​സ്ത്രി റോ​ഡു​വ​ഴി പോ​ക​ണം.

ന​ഗ​ര​ത്തി​ൽ​നി​ന്നും ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ഗോ​സ്, റ​ബ​ർ ബോ​ർ​ഡ് വ​ഴി സ​ഞ്ച​രി​ക്ക​ണം.റാ​ലി ബി​സി​എം കോ​ള​ജ് ജം​ഗ്ഷ​നി​ലെ​ത്തു​ന്പോ​ൾ ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ള​ക്‌‌ടറേ​റ്റ്, ലോ​ഗോ​സ്, ശാ​സ്ത്രി റോ​ഡ്, ശീ​മാ​ട്ടി റൗ​ണ്ടാ​ന വ​ഴി പോ​ക​ണം.

Related posts