വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പരിചയക്കാരനായിരിക്കും എന്ന പോലീസിന്‍റെ നിഗമനം തെറ്റിയില്ല; സത്യം പുറത്ത് പറയാൻ മടിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി വീട്ടമ്മ

ഇ​രി​ട്ടി(കണ്ണൂർ): ആ​റ​ളം പ​യോ​റ ഏ​ച്ചി​ല്ല​ത്ത വീ​ട്ട​മ്മ കു​ന്നു​മ്മ​ല്‍ രാ​ധ (56) യെ ​വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ൽ.രാ​ധ​യു​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് ചാ​ക്കാ​ട് സ്വ​ദേ​ശി പി. ​പി. സ​ജീ​വ​ (48) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ 15 ഓ​ളം കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ട​മ്മ ഒ​ന്നും പ​റ​യാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്.

ശാ​സ്ത്രീ​യ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ജീ​വ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം വീ​ട്ട​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ​ജീ​വ​ൻ ത​ന്നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ത​ന്‍റെ​യും മ​ക​ളു​ടെ​യും സു​ര​ക്ഷ ഓ​ർ​ത്താ​ണ് പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും മൊ​ഴി ന​ൽ​കി.

അ​ക്ര​മ കാ​ര​ണം അ​റി​യി​ല്ല. ബാ​ത്ത് റൂ​മി​ൽ പോ​യി തി​രി​കെ മു​റി​യി​ലേ​ക്ക് വ​രു​മ്പോ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ട​മ്മ മൊ​ഴി തി​രു​ത്തി. ഇ​തോ​ടെ സ​ജീ​വ​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെടു​ത്തി. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ദു​രൂ​ഹ​ത തു​ട​രു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ട​മ്മ​യെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. താ​ടി​യെ​ല്ല് വി​ട്ട് പോ​യി​തി​നാ​ല്‍ ക്ലി​പ്പ് ഇ​ടാ​നാ​ണ് സ​ര്‍​ജ​റി ന​ട​ത്തി​യ​ത്.

ആ​ദ്യം ക​വ​ര്‍​ച്ച​ക്കി​ട​യി​ലാ​ണെ​ന്നും പി​ന്നീ​ട് മൂ​ന്ന് ത​വ​ണ ചോ​ദ്യം ചെ​യ്ത​പ്പോ​ഴും വീ​ണതാ​ണെ​ന്നും വ്യ​ത്യ​സ്ത മൊ​ഴി ന​ല്‍​കി​യ​തി​നാ​ൽ അ​ക്ര​മി രാ​ധ​ക്ക് അ​റി​യാ​വു​ന്ന ആ​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് ആ​ദ്യം ത​ന്നെ പ​റ​ഞ്ഞി​രു​ന്നു.

രാ​ധ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വാ​ങ്ങി സൂ​ക്ഷി​ച്ച വെ​യി​റ്റ്ബാ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മം എ​ന്ന​തി​നാ​ലും വീ​ടു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നും പോ​ലീ​സ് ഊ​ഹി​ച്ചു.

ക​ഴി​ഞ്ഞ 18 ന് ​രാ​ത്രി ഒ​ന്‍​പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ന്‍​സ് എ​ബ്ര​ഹാ​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, ആ​റ​ളം പോ​ലി​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​രു​ണ്‍​ദാ​സ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ.​ശ്രീ​ജേ​ഷ്, അ​ഡീ. എ​സ്ഐ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കുന്ന​ത്.

 

Related posts

Leave a Comment