വൗ വിചിത്രമായിരിക്കുന്നു ! 91 കിലോ കടന്ന് സെഞ്ചുറിയിലേക്ക് കുതിച്ച ഭാരത്തെ ക്ലീന്‍ബൗള്‍ഡാക്കി;തടി കുറയ്ക്കാന്‍ വീണാ നായര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കൈയ്യടിച്ച് ആരാധകര്‍…

ഏറെ മാനസിക വേദനയുണ്ടാക്കുന്ന ഒന്നാണ് ബോഡി ഷെയിമിംഗിന് ഇരയാവുക എന്നത്. പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും.

അമിത വണ്ണത്തിന്റെ പേരില്‍ ഇത്തരത്തില്‍ പലപ്പോഴും ബോഡി ഷെയിമിംഗ് നേരിട്ട ആളാണ് നടി വീണാ നായര്‍. എന്നാല്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ഏവരും കണ്ണു തള്ളിയിരിക്കുകയാണ്.

വണ്ണം നന്നേ കുറഞ്ഞിരിക്കുന്നതാണ് പുതിയ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. വണ്ണം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളില്‍ ഒരേ സാരി ധരിച്ചു നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. നിരവധി പേര്‍ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

തടി കുറച്ചതിനെക്കുറിച്ച് വീണ പറയുന്നതിങ്ങനെ, ’14ദിവസത്തെ ആയുര്‍ദേവ ചികിത്സയെത്തുടര്‍ന്ന് തടി കുറഞ്ഞിരുന്നെങ്കിലും അതു കഴിഞ്ഞ് തിരികെ ദുബായില്‍ ചെന്നപ്പോള്‍ തടി വീണ്ടും കൂടി, 91 കിലോയായി.

ഫൂഡ് തീരെ കണ്‍ട്രോള്‍ ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും കഴിപ്പും തന്നെയായിരുന്നു പരിപാടി.

തിരിച്ച് നാട്ടിലെത്തുന്നതിന് കുറച്ച് ദിവസം മുമ്പാണ്, വീണ്ടും തടി കുറയ്ക്കണമെന്ന താല്‍പര്യത്തോടെ ഫിറ്റ്ട്രീറ്റ്കപ്പിള്‍ എന്ന ടീമുമായി കോണ്‍ടാക്ട് ചെയ്തത്.

ആറു മാസത്തേക്കാണ് ഞാനിപ്പോള്‍ അവരുടെ പ്ലാന്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ 20 ദിവസത്തിനിടെ 6 കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വന്നത്”.

അവരുടെ ഫൂഡ് ഡയറ്റും, വ്യായാമങ്ങളുമൊക്കെ വളരെ ഹെല്‍ത്തിയായ ഒരു ശൈലിയിലാണ്. വിഡിയോയില്‍, അവരുടെ ട്രെയിനര്‍ ഒപ്പം വന്ന് ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യിക്കും.

രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഭക്ഷണക്കാര്യങ്ങളും വ്യായാമങ്ങളുമൊക്കെ കൃത്യമായി വിലയിരുത്തിക്കൊണ്ടിരിക്കും. എല്ലാം കര്‍ശനമാണ്. അങ്ങനെയാണ് ഈ മാറ്റം വന്നത്. ഇപ്പോള്‍ ബോഡി വെയിറ്റ് 83 കിലോ ആയി.

വയറ് കുറഞ്ഞു എന്നതാണ് പ്രധാനം. ആദ്യത്തെ ആറു കിലോ ആരുടെ ബോഡിയിലും എളുപ്പം കുറയും. പിന്നീടുള്ളത് ഇത്ര വേഗം കുറയില്ല. ഞാന്‍ ഇപ്പോള്‍ മധുരം പൂര്‍ണമായി ഉപേക്ഷിച്ചു. ഫ്രൈഡ് ഉപേക്ഷിച്ചു.

ഗ്രില്‍ഡും അല്‍ഫാമുമൊക്കെ ആഴ്ചയില്‍ രണ്ട് പീസ് കഴിക്കാം. മീനും മുട്ടയും അതു പോലെ. ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിള്‍സ് ഒക്കെ ആവശ്യം പോലെ കഴിക്കാം.

കൊതി തോന്നിയാല്‍ എന്തും ഒരു പീസ് കഴിക്കാം. അതിനപ്പുറം വേണ്ട. ഇന്നു നന്നായി കഴിച്ചാല്‍ നാളെ അതിനും കൂടി ചേര്‍ത്ത് വര്‍ക്കൗട്ട് ചെയ്യണം. വര്‍ക്കൗട്ട് എന്റെ ഇഷ്ടത്തിനനുസരിച്ച് രാത്രിയിലൊക്കെയാണ്- വീണ പറയുന്നു.

Related posts

Leave a Comment