റ​ഗാ​സ ചൈ​ന​യി​ൽ; താ​യ്‌​വാ​നി​ൽ 17 മ​ര​ണം

ബെ​യ്ജിം​ഗ്: താ​യ്‌​വാ​നി​ൽ നാ​ശം​വി​ത​ച്ച റ​ഗാ​സ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ചൈ​ന​യി​ൽ പ്ര​വേ​ശി​ച്ചു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് 20 ല​ക്ഷം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. താ​യ്‌​വാ​നി​ൽ കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും 17 പേ​ർ മ​രി​ക്കു​ക​യും 120 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. ചൈ​ന​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ ഗ്വാം​ഗ്ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ താ​യ്‌​ഷാ​ൻ കൗ​ണ്ടി​യി​ൽ മ​ണി​ക്കൂ​റി​ൽ 241 കി​ലോ​മീ​റ്റ​ർ (150 മൈ​ൽ) വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്.

കാ​റ്റ​ഗ​റി അ​ഞ്ചി​ൽ​പ്പെ​ടു​ന്ന റ​ഗാ​സ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും തീ​വ്ര​മാ​യ​താ​ണ്. ഹോ​ങ്കോ​ങ്ങി​ൽ വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ 90 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റി. ഹോ​ങ്കോ​ങ്ങി​ലും മ​ക്കാ​വോ​യി​ലും വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. നി​ര​വ​ധി ക​ട​ക​ൾ അ​ട​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ താ​ത്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി.

ബു​ധ​നാ​ഴ്ച ഗ്വാം​ഗ്ഡോംഗിലെ യാ​ൻ​ജി​യാം​ഗ് ന​ഗ​ര​ത്തി​ലെ ഹെ​യ്‌​ലിം​ഗ് ദ്വീ​പി​ന്‍റെ തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട​താ​യി ചൈ​നീ​സ് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. കൊ​ടു​ങ്കാ​റ്റ് പ​ടി​ഞ്ഞാ​റോ​ട്ടു നീ​ങ്ങു​മ്പോ​ൾ കാ​റ്റി​ന്‍റെ വേ​ഗം ക്ര​മേ​ണ കു​റ​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്, എ​ന്നാ​ൽ, കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്കു മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​കും. ഗ്വാം​ഗ്ഡോംഗിലെ സു​ഹാ​യ്, ഷെ​ൻ‌​ഷെ​ൻ, ഗ്വാം​ഗ്ഷോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ൽ​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം​ന​ട​ത്തി​വ​രി​ക​യാ​ണ്.

സു​ഹാ​യി​ൽ, പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം മൈ​ക്കി​ലൂ​ടെ ആ​ളു​ക​ളോ​ട് വീ​ട്ടി​ൽ​ത്ത​ന്നെ തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ചു. ഗു​വാം​ഗ്ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ ഉ​യ​ർ​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

താ​യ്‌​വാ​നി​ൽ ഹു​വാ​ലി​യ​ൻ കൗ​ണ്ടി​യി​ലെ ത​ടാ​കം ക​ര​ക​വി​ഞ്ഞ​താ​ണ് ദു​ര​ന്ത​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​ത്. ത​ടാ​കം ക​ര​ക​വി​ഞ്ഞ് ഗ്വാം​ഗ്ഫു പ​ട്ട​ണ​ത്തി​ൽ വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം ഉ​ണ്ടാ​യ​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment