സുപ്രീംകോടതി വിധി പുലിവാലായി ; രണ്ടരയേക്കർ സ്ഥലമില്ലാത്ത ആന ഉടമസ്ഥന്മാർ “വാരിക്കുഴിയിൽ’

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ആ​ന​യൊ​ന്നി​നു ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം കൈ​വ​ശ​മി​ല്ലാ​ത്ത​വ​നും ആ​ന​യെ പ​രി​പാ​ലി​ക്കാ​ൻ പൂ​ർ​വാ​ർ​ജി​ത സ്വ​ത്ത് ഇ​ല്ലാ​ത്ത​വ​നും ഷെ​ൽ​ട്ട​ർ ഇ​ല്ലാ​ത്ത​വ​നും ഇ​നി ആ​ന​യു​ട​മ​സ്ഥാ​നാ​കാ​ൻ ക​ഴി​യി​ല്ല. സു​പ്രീം കോ​ട​തി വി​ധി​യാ​ണ് ആ​ന​യു​ട​മ​സ്ഥ​ർ​ക്കു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ട്ടാ​ന​ക​ളു​ള്ള കേ​ര​ള​ത്തി​ലെ ആ​ന​യു​ട​മ​ക​ൾ​ക്കും സ്വ​ന്ത​മാ​യി ആ​ന​ക​ളു​ള്ള ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്കും പു​തി​യ വെ​ല്ലു​വി​ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള നാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്തി 2019 ജ​നു​വ​രി ര​ണ്ടാം​വാ​ര​ത്തോ​ടെ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. ഇ​ത​നു​സ​രി​ച്ച് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി ഡി​സം​ബ​ർ 31നു​മു​ന്പ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​ക്കു വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ​മാ​ർ​ക്കു കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ല്കി​യി​രി​ക്ക​യാ​ണ്.

കേ​ര​ള​ത്തി​ലെ 371 നാ​ട്ടാ​ന​ക​ളു​ടെ​യം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​നം വ​കു​പ്പ്. ഇ​പ്പോ​ൾ​ത​ന്നെ ഭൂ​രി​പ​ക്ഷം ആ​ന​യു​ട​മ​സ്ഥ​രും ര​ണ്ട​ര​യേ​ക്ക​ർ ഭൂ​മി ഇ​ല്ലാ​ത്ത​വ​രാ​ണ്. ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്കു​വ​രെ ആ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് സ്ഥ​ലം കാ​ണി​ക്കാ​നി​ല്ല. ഒ​രാ​ന​യെ കെ​ട്ടാ​നാ​ണ് ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ലം വേ​ണ​മെ​ന്ന നി​ർ​ദേ​ശം. ആ​ന​യെ വൃ​ത്തി​യു​ള്ള സ്ഥ​ല​ത്തു പാ​ർ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഇ​ത്ര​യും സ്ഥ​ലം വേ​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

കേ​ര​ള​ത്തി​ലെ പ​ല ആ​ന​യു​ട​മ​സ്ഥ​രെ​യും അ​ന്വേ​ഷി​ച്ചു ചെ​ന്നാ​ൽ കി​ട​ക്കാ​ൻ സ്ഥ​ലം പോ​ലും ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്നും പ​റ​യു​ന്നു. ആ​ന​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഡ്രൈ​വ​ർ​മാ​രു​ടെ​യും മേ​ള​ക്കാ​രു​ടെ​യു​മൊ​ക്കെ പേ​രി​ലാ​ക്കി​യ​വ​രും കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​ന​യ്ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ക​യോ ആ​ന​യി​ട​യു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ കേ​സ് ത​ങ്ങ​ൾ​ക്കെ​തി​രേ വ​രാ​തി​രി​ക്കാ​നാ​ണ് ജോ​ലി​ക്കാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യു​മൊ​ക്കെ പേ​രി​ൽ ആ​ന​യ്ക്ക് ഓ​ണ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കു​ന്ന​ത​ത്രെ.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ആ​ന​ക​ളു​ള്ള​വ​ർ​ക്കു ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം കൂ​ടി കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ ആ​ന​യെ വ​ള​ർ​ത്താ​നാ​കി​ല്ല. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് കോ​ട​തി ഇ​ത്ത​ര​ത്തി​ൽ ക​ണ​ക്കെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്ഥ​ലം കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ വ​നം വ​കു​പ്പി​ന് ആ​ന​ക​ളെ പി​ടി​ച്ചെ​ടു​ക്കേ​ണ്ടി വ​രും.

Related posts