ര​​ഹാ​​നെ​​യ്ക്ക് അ​​ര​​ങ്ങേ​​റ്റ സെ​​ഞ്ചു​​റി

ഇം​ഗ്ലീ​ഷ് കൗ​​ണ്ടി ക്രി​​ക്ക​​റ്റ് അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന നേ​​ട്ടം അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യ്ക്കു സ്വ​​ന്തം. ഹാം​​ഷെ​​യ​​റി​​നാ​​യാ​​ണ് സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. ഹാം​​ഷെ​​യ​​റി​​നാ​​യി അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​യി ര​​ഹാ​​നെ.

നോ​​ട്ടിം​​ങാം​​ഷെ​​യ​​റി​​നെ​​തി​​രാ​​യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ സെ​​ഞ്ചു​​റി. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 10 റ​​ണ്‍​സ് ആ​​യി​​രു​​ന്നു സ​​ന്പാ​​ദ്യം. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 197 പ​​ന്തി​​ൽ​​നി​​ന്ന് 119 റ​​ണ്‍​സ് ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ടീം ​​ഉ​​പ നാ​​യ​​ക​​ൻ നേ​​ടി.

സ​​സെ​​ക്സി​​നാ​​യി പീ​​യൂ​​ഷ് ചൗ​​ള (2009), എ​​സെ​​ക്സി​​നാ​​യി മു​​ര​​ളി വി​​ജ​​യ് (2018) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് അ​​ര​​ങ്ങേ​​റ്റ കൗ​​ണ്ടി പോ​​രാ​​ട്ട​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ ഇ​​ന്ത്യ​​ക്കാ​​ർ.

Related posts