ര​ണ്ടുദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​ട​വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തി പോ​ലീ​സ് അ​മ്മ​ത്തൊ​ട്ടി​ലി​ന് കൈ​മാ​റി

ചേ​ർ​പ്പ്: ര​ണ്ടു​ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞി​നെ ക​ട​വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​പ്പ് ചെ​വ്വൂ​ർ പാ​ന്പാ​ന്തോ​ട് ഇ​റ​ക്ക​ത്തി​ൽ ഒ​രു ഫ​ർ​ണീ​ച്ച​ർ ക​ട​യു​ടെ ച​വി​ട്ടു​പ​ടി​യി​ലാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്നു​പു​ല​ർ​ച്ചെ ചേ​ർ​പ്പ് തി​രു​വു​ള്ള​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങി​ന് വ​ന്ന​വ​രാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ചേ​ർ​പ്പ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി കു​ഞ്ഞി​നെ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ന് കൈ​മാ​റി.

2.2 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള കു​ഞ്ഞി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. കു​ഞ്ഞി​ന് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ധി​കൃ​ത​ർ​ക്ക് കു​ഞ്ഞി​നെ കൈ​മാ​റു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts