കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചു ! കുമ്മനം തോറ്റതോടെ പറഞ്ഞ വാക്ക് അക്ഷരം പ്രതിപാലിച്ച് സംവിധായകന്‍…

ഇക്കാലത്ത് പറഞ്ഞ വാക്കു പാലിക്കുന്നവരെ കണ്ടു കിട്ടാന്‍ വലിയ പാടാണ്. എന്നാല്‍ സംവിധായകന്‍ അലി അക്ബര്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥനാണ്. പറഞ്ഞ വാക്ക് പാലിക്കണമെന്ന് കടുത്ത നിര്‍ബന്ധമുള്ളയാളാണ് പുള്ളി. തിരുവനന്തപുരത്ത് കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു പ്രചാരണ സമയത്ത് അദ്ദേഹം വെല്ലുവിളിച്ചത്. ഫലം വന്നപ്പോള്‍ കുമ്മനത്തിന് അടിതെറ്റി. ഇതോടെ പഴയ വാക്ക് ഓര്‍മിപ്പിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി. പിന്നെ വൈകിയില്ല. പറഞ്ഞ വാക്കുപാലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു സംവിധായകന്‍. തലമൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചു. ‘സംഘി ഡാ..’

‘പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റതന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം, എത്ര തന്തയ്ക്ക് പിറന്നവനെന്നു. കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Related posts