ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന്  രാ​ഹു​ലി​നൊ​പ്പം  മീ​ശ പി​രി​ച്ച് വി​ജേ​ന്ദ​ര്‍ സിം​ഗ്; വൈറലായ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധിയും പ്രവർത്തകരും


ഭോ​പാ​ല്‍: കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ബോ​ക്‌​സിം​ഗ് താ​രം വി​ജേ​ന്ദ​ര്‍ സിം​ഗ്.

മ​ധ്യ​പ്ര​ദേ​ശി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് ഒ​ളിം​പി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​വ് വി​ജേ​ന്ദ​ര്‍ സിം​ഗ് പ​ദ​യാ​ത്ര​യി​ല്‍ അ​ണി​ചേ​ര്‍​ന്ന​ത്. രാ​ഹു​ലി​നൊ​പ്പം മീ​ശ പി​രി​ച്ച് വി​ജേ​ന്ദ​ര്‍ ന​ട​ക്കു​ന്ന ചി​ത്രം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ചി​ത്രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.ജോ​ഡോ യാ​ത്ര​യ്ക്ക് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ വ​ര​വേ​ല്‍​പാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ ല​ഭി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 23നാ​ണ് പ​ദ​യാ​ത്ര സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ച്ച​ത്.

12 ദി​വ​സ​മാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ പ​ര്യ​ട​നം. മ​ധ്യ​പ്ര​ദേ​ശി​ൽ ക​മ​ല്‍​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ ബി​ജെ​പി അ​ട്ടി​മ​റി​ച്ച​ത് അ​ഴി​മ​തി​ക്കാ​രാ​യ എം​എ​ല്‍​എ​മാ​ര്‍​ക്ക് 20-25 കോ​ടി ന​ല്‍​കി​യാ​ണെ​ന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു കീ​ഴി​ല്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ എ​ല്ലാ വാ​തി​ലു​ക​ളും അ​ട​ഞ്ഞ​തോ​ടെ​യാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര ആ​രം​ഭി​ച്ച​ത്.

വി​ദ്വേ​ഷം, അ​ക്ര​മം, രാ​ജ്യ​ത്തു പ​ര​ത്തു​ന്ന ഭീ​തി എ​ന്നി​വ​യ്ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും വി​ല​ക്ക​യ​റ്റ​ത്തി​നും എ​തി​രെ​യു​മാ​ണ് യാ​ത്ര​യെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment