ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും താരമായ നടിയാണ് ഷെര്ലിന്ചോപ്ര. നടി പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുമുണ്ട്. സംവിധായകന് സാജിദ് ഖാനെതിരേയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരേയും ഷെര്‍ലിന്‍ മുമ്പ് പീഡന പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് താരം. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ ചില നിബന്ധനങ്ങളുണ്ട്. വിവാഹത്തിന് ശേഷവും പേരിലെ ചോപ്ര മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം ഗാന്ധിയെന്നോ രാഹുലെന്നോ ചേര്‍ക്കില്ല. ചോപ്രയായി തന്നെ തുടരും. ഷെര്‍ലിന്‍ പറയുന്നു. രാഹുല്‍ നല്ലൊരു വ്യക്തിയാണെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നും ആളുകള്‍ പറയുന്നു. ഒരു നീണ്ട…
Read MoreTag: rahul gandhi
അപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതിയിൽ; ഇന്ന് അതിനിർണായകം
ന്യൂഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ ഹർജി നൽകിയിട്ടുണ്ട്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന’ രാഹുൽ ഗാന്ധിയുടെ പരാമർശം മോദി സമുദായത്തിന് അപമാനകരമായെന്ന പരാതിയാണ് കേസിനാധാരം. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിലായിരുന്നു രാഹുലിന്റെ പ്രസംഗം. പൂർണേഷ് മോദി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ…
Read Moreഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല; ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരു മെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരും. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്റെ പ്രധാന കർത്തവ്യം’ രാഹുൽ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. തന്നെ നിശബ്ദമാക്കാൻ ആർക്കും സാധി ക്കില്ല. ജയിലിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്റിൽ ചോദിച്ചു. അന്ന് മുതലാണ് തനി ക്കെ തിരേ മോദി സർക്കാർ തിരിയുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് താൻ പോരാടുന്നത്. പറയുന്നത് എല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുൽ ചോദിച്ചു. പാർലമെന്റിൽ…
Read Moreമാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് 2 വർഷം തടവ്; ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു
സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. സൂറത്തിലെ സിജെഎം കോടതിയുടേതാണ് നിർണായക വിധി. 2019ൽ കർണാടകയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് കേസിനാധാരം. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പമാണ് മോദിയെന്ന പേര് എന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. വിധി ന്യായം കേൾക്കാൻ സൂറത്തിലെ കോടതിയിൽ രാഹുൽ എത്തിയിരുന്നു. ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Read Moreവിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല ! രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തതിന്റെ കാരണം ഇതാണെന്ന് ബിജെപി നേതാവ്…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ ബിജെപി നേതാവ് നടത്തിയ പ്രസ്താവന വിവാദത്തില്‍. രാഹുല്‍ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണെന്നായിരുന്നു പരാമര്‍ശം. കര്‍ണാടക ബിജെപി അധ്യക്ഷനും ലോക്സഭാ എംപിയുമായ നളിന്‍കുമാര്‍ കട്ടീലാണ് വിവാദ പരാമര്‍ശം നടത്തിയത്. നളിന്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ”രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത് ? കോവിഡ് വാക്സീന് സ്വീകരിക്കരുതെന്നും സ്വീകരിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നും സിദ്ധരാമണ്ണയും (കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ) രാഹുല്‍ ഗാന്ധിയും പറഞ്ഞു. പക്ഷേ, അവര്‍ രാത്രിയില്‍ രഹസ്യമായി കോവിഡ് വാക്സീന് സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണെന്നു നമ്മുടെ എംഎല്‍സി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത് വിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല” ഇതായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. നളിന്‍ കുമാറിന് ഗുരുതരമായ…
Read Moreഅമ്മയെയും അമ്മൂമ്മയെയും പോലെയായിരിക്കണം ! ഭാവി പങ്കാളിയ്ക്കു വേണ്ടുന്ന ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി രാഹുല്‍ഗാന്ധി…
തന്റെ ജീവിതപങ്കാളിയ്ക്കു വേണ്ട ഗുണഗണങ്ങള്‍ ആദ്യമായി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുളള പെണ്‍കുട്ടിയെ ജീവിതസഖിയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ ജീവിത പങ്കാളിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. തന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി തന്റെ ജീവിതത്തിലെ രണ്ടാമത്തെ അമ്മയാണെന്ന് അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചിരുന്നു. അവരെപ്പോലെയുള്ള ഒരു സ്ത്രീയെ താന്‍ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന്, അതൊരു രസകരമായ ചോദ്യമാണെന്നും തന്റെ അമ്മൂമ്മയുടെ സ്വഭാവ മഹിമയ്ക്കൊപ്പം അമ്മയുടെ ഗുണഗണങ്ങള്‍ കൂടി ഇടകലര്‍ന്ന് ശോഭിക്കുന്ന വനിതയായാല്‍ വളരെ നന്നായി എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പദയാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി, മോട്ടോര്‍ സൈക്കിളുകളെക്കുറിച്ചും സൈക്കിളുകള്‍ ഓടിക്കാനുള്ള തന്റെ…
Read Moreകോവിഡിന്റെ പേരുപറഞ്ഞ് ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ പുതിയ തന്ത്രം ! തുറന്നടിച്ച് രാഹുല്‍ ഗാന്ധി…
കോവിഡിന്റെ പേരു പറഞ്ഞ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നിര്ത്തിവയ്പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ”ഇത് അവരുടെ പുതിയ തന്ത്രമാണ്. കോവിഡ് വരുന്നു, യാത്ര നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ തനിക്ക് നോട്ടീസ് നല്കി. ഇതെല്ലാം യാത്ര നിര്‍ത്തിക്കാനുള്ള ഒഴിവുകളാണ്” രാഹുല്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കോവിഡിന്റെ പേരു പറഞ്ഞ് ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുലിന്റെ യാത്ര തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ഇറക്കിവിട്ടതാണ് കോവിഡ് 219 വൈറസിനെയെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ മുഖപത്രമായ സാമ്ന എഡിറ്റോറിയല്‍ വിമര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയോ യാത്ര മാറ്റിവയ്ക്കുകയോ വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്ര 100 ദിവസം പിന്നിട്ടു. വന്‍തോതിലുള്ള ജനകീയ പങ്കാളിത്തം കണ്ട് സര്‍ക്കാരിന് അത് നിര്‍ത്തിവയ്പ്പിക്കാന്‍ നിയമമോ ഗൂഢാലോചനയോ ഒന്നും ഫലിക്കാതെ വന്നപ്പോഴാണ് കോവിഡ് വൈറസിനെ ഇറക്കിവിട്ടിരിക്കുന്നത്-സാമ്ന…
Read Moreസെല്‍ഫി എടുക്കാനെത്തിയ ആളുടെ കൈ തട്ടിമാറ്റി രാഹുല്‍ ഗാന്ധി ! വീഡിയോ വൈറല്‍…
ഭാരത് ജോഡോ യാത്രയ്ക്കിടെ സെല്‍ഫി എടുക്കാനെത്തിയ ആളോടുള്ള രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം വിവാദത്തില്‍. സെല്‍ഫി എടുക്കാനെത്തിയ ആളുടെ കൈ തട്ടിമാറ്റുന്ന രാഹുലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സംഭവം. വേദിയില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആളുടെ കൈ രാഹുല്‍ ആദ്യം തട്ടിമാറ്റി. രണ്ടാമതും സെല്‍ഫി എടുക്കാന്‍ നോക്കിയപ്പോള്‍ ദേഷ്യപ്പെട്ട് തട്ടിമാറ്റുന്നതാണ് വീഡിയോയിലുള്ളത്. വേദിയില്‍ അസ്വസ്ഥനായാണ് രാഹുല്‍ നിന്നതെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പൊതുവേദിയില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് രാഹുല്‍ ഇനിയും പഠിക്കാനുണ്ടെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത്മാളവ്യ ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ മദ്യപിച്ചിരുന്നെന്നും ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പൊതുവേ ശാന്തനായി കാണപ്പെടുന്ന രാഹുലിന് എന്തുപറ്റിയെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്.
Read Moreരാഹുല്‍ഗാന്ധിയ്ക്കെതിരായ സരിത നായരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി ! ഇതേ ഹര്‍ജി മുമ്പും തള്ളിയിരുന്നു…
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ‘വീണ്ടും’ തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. എസ്. എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകന് നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ഹര്‍ജി തള്ളിയത്. എന്നാല്‍, കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കിയിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് സരിതയുടെ ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത നല്കിയ പത്രിക വരണാധികാരി തള്ളിയിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം…
Read Moreഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ സിംഗ്; വൈറലായ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധിയും പ്രവർത്തകരും
ഭോപാല്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്. മധ്യപ്രദേശിലെ പര്യടനത്തിനിടെയാണ് ഒളിംപിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ് പദയാത്രയില്‍ അണിചേര്‍ന്നത്. രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ നടക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.ജോഡോ യാത്രയ്ക്ക് ആവേശോജ്ജ്വലമായ വരവേല്പാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത്. നവംബര്‍ 23നാണ് പദയാത്ര സംസ്ഥാനത്ത് പ്രവേശിച്ചത്. 12 ദിവസമാണ് മധ്യപ്രദേശിലെ പര്യടനം. മധ്യപ്രദേശിൽ കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത് അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് 20-25 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും…
Read More