രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം; കൊച്ചിയിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; പോലീസിന്‍റെ  നിയന്ത്രണം ഇങ്ങനെയൊക്കെ…

കൊ​​​ച്ചി: കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​ കൊ​​ച്ചി​​യി​​ൽ നാ​​ളെ പ​​ങ്കെ​​ടു​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​സം​​ഗ​​മ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ഗ​​​താ​​​ഗ​​​ത പാ​​​ർ​​​ക്കിം​​​ഗ് നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി. കാ​​​സ​​​ർ​​​ഗോ​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളും അ​​​ങ്ക​​​മാ​​​ലി, ആ​​​ലു​​​വ, പെ​​​രു​​​ന്പാ​​​വൂ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം എ​​​ന്നീ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളും ആ​​​ലു​​​വ-​​​എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​വേ​​​യി​​​ൽ മു​​​ട്ടം പാ​​​ലം ക​​​ഴി​​​ഞ്ഞ് (എ​​​സ് സി​​​എം​​​എ​​​സ് കോ​​​ള​​​ജി​​​ന് മു​​​ന്നി​​​ൽ) വ​​​ല​​​ത്തോ​​​ട്ടു തി​​​രി​​​ഞ്ഞു ഫ്ളൈ ​​​ഓ​​​വ​​​റി​​​ന് അ​​​ടി​​​യി​​​ലു​​​ള്ള ക​​​ണ്ടെ​​​യ്ന​​​ർ റോ​​​ഡി​​​ലൂ​​​ടെ വ​​​ന്നു ബോ​​​ൾ​​​ഗാ​​​ട്ടി ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തി​​​ച്ചേ​​​ര​​​ണം.

അ​​​വി​​​ടെ​​നി​​​ന്ന് ഇ​​​ട​​​ത്തോ​​​ട്ടു തി​​​രി​​​ഞ്ഞു പ്ര​​​സ്റ്റീ​​​ജ് ഫ്ളാ​​​റ്റി​​​ന് മു​​​ൻ​​​വ​​​ശം പ്ര​​വ​​ർ​​ത്ത​​ക​​രെ ഇ​​​റ​​​ക്ക​​ണം. പ്ര​​വ​​ർ​​ത്ത​​ക​​ർ ഏ​​​ബ്ര​​​ഹാം മാ​​​ട​​​യ്ക്ക​​​ൽ റോ​​​ഡ് വ​​​ഴി ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തി മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ലെ സ​​​മ്മേ​​​ള​​​ന​​ന​​​ഗ​​​രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​ണം. വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക്യൂ​​​ൻ​​​സ് വാ​​​ക്ക് വേ​​​യു​​​ടെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​യി പാ​​​ർ​​​ക്ക് ചെ​​യ്യ​​ണം.

ഉ​​​ച്ച​​​യ്ക്ക് 12 ന് ​​​മു​​​ന്പാ​​​യി വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ പ്ര​​വ​​ർ​​ത്ത​​ക​​രെ ഇ​​​റ​​​ക്കി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ലൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന് സ​​​മീ​​​പം പാ​​​ർ​​​ക്ക് ചെ​​​യ്യ​​​ണം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നും മൂ​​​വാ​​​റ്റു​​​പു​​​ഴ, പി​​​റ​​​വം, കു​​​ന്ന​​​ത്തു​​​നാട് എ​​​ന്നീ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ വൈ​​​റ്റി​​​ല​​​യി​​​ൽ നി​​​ന്നും ഇ​​​ട​​​ത്തോ​​​ട്ട് തി​​​രി​​​ഞ്ഞ് മെ​​​ഡി​​​ക്ക​​​ൽ ട്ര​​​സ്റ്റ് ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തി ഫോ​​​ർ​​​ഷോ​​​ർ റോ​​​ഡി​​​ലൂ​​​ടെ വ​​​ന്നു രാ​​​ജേ​​​ന്ദ്ര മൈ​​​താ​​​നി​​​ക്കു സ​​​മീ​​​പം പ്ര​​വ​​ർ​​ത്ത​​ക​​രെ ഇ​​​റ​​​ക്ക​​​ണം.

പ്ര​​വ​​ർ​​ത്ത​​ക​​ർ ഷ​​​ണ്‍​മു​​​ഖം-​​​മേ​​​ന​​​ക റോ​​​ഡ് വ​​​ഴി മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ലെ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ൽ എ​​ത്ത​​ണം. വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്ത​​​പ്പ​​​ൻ ഗ്രൗ​​​ണ്ടി​​​ലും ഫോ​​​ർ​​​ഷോ​​​ർ റോ​​​ഡി​​​ലു​​​മാ​​​യി പാ​​​ർ​​​ക്ക് ചെ​​​യ്യ​​​ണം. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മു​​​ന്പാ​​​യി വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഷ​​​ൺ​​മു​​​ഖം-​​മേ​​​ന​​​ക റോ​​​ഡ് വ​​​ഴി മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ ആ​​​ളു​​​ക​​​ളെ ഇ​​​റ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്നു വ​​​ല​​​ത്തോ​​​ട്ടു തി​​​രി​​​ഞ്ഞു ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം പാ​​​ർ​​​ക്ക് ചെ​​​യ്യ​​ണം.

ഈ ​​​ര​​​ണ്ട് പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​ക​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഇ​​​ല്ലാ​​​തെ വ​​​ന്നാ​​​ൽ മ​​​ണ​​​പ്പാ​​​ട്ടി​​​പ​​​റ​​​ന്പ്, ക​​​ണ്ടെ​​​യ്ന​​​ർ റോ​​​ഡ്, ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി പാ​​​ർ​​​ക്ക് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗം ക​​​ഴി​​​ഞ്ഞു സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ച്ച​​​ശേ​​​ഷം മാ​​​ത്ര​​​മേ വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ലെ​​​ത്തി പ്ര​​വ​​ർ​​ത്ത​​ക​​രെ ക​​​യ​​​റ്റാ​​വൂ.

Related posts