ഈ നേട്ടത്തില്‍ അഭിമാനവും സന്തോഷവും തോന്നുന്നു! ജീവിതം മാറ്റിമറിയ്ക്കാന്‍ സമയ പരിധിയില്ലെന്ന് തെളിയിച്ച അമ്മയ്ക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

സാക്ഷരതാ മിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷയിലെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 100 ല്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ 96 വയസ്സുകാരി കാര്‍ത്ത്യായനിയമ്മയ്ക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ കാര്‍ത്ത്യായനിയമ്മയ്ക്ക് അഭിനന്ദനവുമായി എത്തിയത്.

‘ജീവിതം മാറ്റി മറിക്കാന്‍ ഒട്ടും വൈകിയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കാര്‍ത്ത്യായനിയമ്മ. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ലോകം മാറ്റിമറിക്കാനും ഒട്ടും വൈകിയിട്ടില്ലെന്ന് കാര്‍ത്ത്യായനിയമ്മ തെളിയിച്ചിരിക്കുകയാണ്. കാര്‍ത്ത്യായനിയമ്മയുടെ നേട്ടത്തില്‍ അഭിമാനം തോന്നുന്നു. എല്ലാ ആശംസകളും’ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. നിരവധിയാളുകളാണ് കാര്‍ത്ത്യായനിയമ്മയ്ക്ക് അഭിനന്ദനങ്ങളുമായി പ്രതിദിനം രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസാകാനുള്ള തയാറെടുപ്പിലാണ് കാര്‍ത്ത്യായനിയമ്മയിപ്പോള്‍.

Related posts