കൊച്ചിയിലെ വന്‍മയക്കുമരുന്നുവേട്ട! വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഇഞ്ചക്ഷന്‍ ചെയ്യുന്നത് ഒരു സിറിഞ്ചു ഉപയോഗിച്ച്; മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന രണ്ടു പേരുടെ വിവരങ്ങള്‍ ലഭിച്ചു

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്നും 503 ആം​പ്യൂ​ളു​ക​ളും 140 നെ​ട്ര​സ​പാം ഗു​ളി​ക​ക​ളും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ച്ചി പ​ള്ളു​രു​ത്തി, പെ​രു​ന്പ​ട​പ്പ് കോ​ണം ക​ര​യി​ൽ ക​ട്ട​ത്ത​റ വീ​ട്ടി​ൽ ഗു​ലാ​ബ് (46) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

എ​റ​ണാ​കു​ളം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡും എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഗു​ലാ​ബി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന ര​ണ്ടു​പേ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ക്സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ത​ന്നെ​യു​ള്ള ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തോ​പ്പും​പ​ടി പ​ന​യ​പ്പി​ള്ളി​യി​ലെ ഗോ​ൾ​ഡ​ൻ മു​ക്കി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഗു​ലാ​ബ് മു​ന്പും ആം​പ്യൂ​ൾ കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണ്. മ​യ​ക്കു​മ​രു​ന്നു​ക​ൾ വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​ഞ്ച​ക്ഷ​ൻ ചെ​യ്തു കൊ​ടു​ക്കു​ന്ന പ്ര​തി ഒ​രേ സി​റി​ഞ്ചു ത​ന്നെ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ബു​പ്രി​നോ​ർ​ഫി​ൻ കാ​ൻ​സ​ർ രോ​ഗ​ത്തി​ന് വേ​ദ​ന​സം​ഹാ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ്. ക​റു​പ്പ് അ​ഥ​വാ ഒ​പ്പി​യ​ത്തി​ൽ നി​ന്നാ​ണ് ഇ​ത് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഒ​രു ഗ്രാ​മി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വ​യ്ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ്. 503 ആം​പ്യൂ​ളു​ക​ളി​ൽ 1006 ഗ്രാം ​ബൂ​പ്രി​നോ​ർ​ഫി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു ആം​പ്യൂ​ളി​ൽ ര​ണ്ടു ഗ്രാം ​ബൂ​പ്രി​നോ​ർ​ഫി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ടി​ഡി​ജെ​സി​ക് എ​ന്ന ബ്രാ​ന്‍റി​ലാ​ണ് ആം​പ്യൂ​ളു​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ടു​ത്ത അ​ഡി​ക്ഷ​ൻ ഉ​ണ്ടാ​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ബൂ​പ്രി​നോ​ർ​ഫി​ൻ. ഒ​രു സി​റി​ഞ്ചി​ൽ നി​ന്നും പ​ല​രും കു​ത്തി​വെ​ക്കു​ന്ന​തു കൊ​ണ്ട് എ​യ്ഡ്സ്, ഹെ​പ്പൈ​റ്റൈ​റ്റി​സ് ബി ​തു​ട​ങ്ങി​യ മാ​ര​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്. ഗു​ലാ​ബ് സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

Related posts