ര​ണ്ടാം ഭാ​ര​ത് ജോ​ഡോ യാ​ത്രയ്‌ക്കൊരുങ്ങി കോൺഗ്രസ്; രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’ ജ​നു​വ​രി മു​ത​ൽ

ന്യൂഡൽഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാം ഭാ​ര​ത് ജോ​ഡോ യാ​ത്ര ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്. ജ​നു​വ​രി 14 മു​ത​ൽ മാ​ർ​ച്ച് 20 വ​രെ​യാ​ണ് ര​ണ്ടാം ഭാ​ര​ത് ജോ​ഡോ യാ​ത്ര നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ‘ഭാ​ര​ത് ന്യാ​യ് യാ​ത്ര’ എ​ന്ന പേ​രി​ല്‍ മ​ണി​പ്പു​രി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്കാ​ണ് യാ​ത്ര. ച​രി​ത്ര​പ​ര​മാ​യ യാ​ത്ര​യാ​യി ഇ​ത് മാ​റു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

മ​ണി​പ്പു​ര്‍,നാ​ഗാ​ലാ​ന്‍​ഡ് അ​സം, മേ​ഘാ​ല​യ, പ​ശ്ചി​മ ബം​ഗാ​ള്‍, ബി​ഹാ​ര്‍, ജാര്‍​ഖ​ണ്ഡ്, ഒ​ഡീ​ഷ, ഛത്തീ​സ്ഗ​ഢ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഭാ​ര​ത് ന്യാ​യ് യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്.

150 ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് 4,500 കി​ലോ​മീ​റ്റ​റാ​ണ് ഒ​ന്നാം ഭാ​ര​ത് ജോ​ഡോ യാ​ത്ര പൂ​ർ​ത്തി​യാ​ക്കിയ​ത്.14 സം​സ്ഥാ​ന​ങ്ങ​ളി​ൽ 85 ജില്ലകളിലൂടെ 65 ദി​വ​സ​മെ​ടു​ത്ത് 6,200 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള യാ​ത്ര​യാ​ണ് ര​ണ്ടാം ഭാ​ര​ത് ജോ​ഡോ യാ​ത്ര.

 

Related posts

Leave a Comment