ഫു​ഡ് വ്ളോ​ഗ​ർ രാ​ഹു​ൽ.എ​ൻ.കു​ട്ടി തൂങ്ങി മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച് പോ​ലീ​സ്

ഫു​ഡ് വ്‌​ളോ​ഗ​ര്‍ രാ​ഹു​ൽ എ​ൻ കു​ട്ടി തൂങ്ങി മ​രി​ച്ച നി​ല​യി​ൽ. ഇ​ന്ന​ലെ രാ​ത്രി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വ​സ​തി​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

‘ഈ​റ്റ് കൊ​ച്ചി ഈ​റ്റ്’ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് പ​രി​ചി​ത​നാ​യി​രു​ന്നു രാ​ഹു​ൽ. ബു​ധ​നാ​ഴ്ച​യാ​ണ് രാ​ഹു​ൽ അ​വ​സാ​ന​മാ​യി ഫു​ഡ് വ്ളോ​ഗ് വി​ഡി​യോ ചെ​യ്ത​ത്.

രാ​ഹു​ലി​ന് Rahul’s Food Scenes എ​ന്ന പേ​രി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജും ഉ​ണ്ട്. കൊ​ച്ചി​യി​ലെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ നി​റ സാ​നി​ധ്യ​മാ​യി​രു​ന്നു രാ​ഹു​ല്‍. ‘ഓ ​കൊ​ച്ചി’ എ​ന്ന പേ​ജി​ലും രാ​ഹു​ൽ വീ​ഡി​യോ​ക​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഭാര്യയും ര‌ണ്ട് വയസുള്ള മകനുമുണ്ട്. ഏറെ നാളായി രാഹുൽ ബന്ധു വീട്ടിലായിരുന്നു താമസം.

ബന്ധുവിന്‍റെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

Related posts

Leave a Comment