ത​മി​ഴ്നാ​ട്ടി​ൽ റെ​യ്ഡ് തു​ട​രു​ന്നു; ​ഗതാ​ഗ​ത​മ​ന്ത്രി എ. ​വി​ജ​യ​ഭാ​സ്ക​റി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​ച്ചുച്ചെടുത്തു


ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന റെ​യ്ഡ് തു​ട​രു​ന്നു.

ഗ​താ​ഗ​ത​മ​ന്ത്രി എ. ​വി​ജ​യ​ഭാ​സ്ക​റി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത അ​ന്പ​തു ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. വെ​ല്ലൂ​ർ, സേ​ലം, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ണ്ണാ​മ​ല​യി​ലെ സ്ഥാ​നാ​ർ​ഥി ഇ.​വി. വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ട്ടി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത മൂ​ന്ന​ര കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ്യാ​പ​ക​മാ​യ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.

സ്ഥാ​നാ​ർ​ഥി​ക​ളെ വേ​ട്ട​യാ​ടു​ന്നു എ​ന്നു​ കാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് ഡി​എം​കെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. റെ​യ്ഡ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും, രാ​ഷ്‌ട്രീ​യ​പ്രേ​രി​ത​മ​ല്ലെ​ന്നു​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം നാ​ളെ രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി ചെ​ന്നൈ​യി​ൽ എ​ത്തും. സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന രാ​ഹു​ൽ സേ​ല​ത്തു​ൾ​പ്പെ​ടെ പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​വും.

Related posts

Leave a Comment