മഴ മുന്നറിയിപ്പ്; ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​കും

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത. തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​നും മ​ലാ​ക്ക ക​ട​ലി​ടു​ക്കി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റ്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു നാ​ളെ തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തു​ട​ർ​ന്ന് വ​ട​ക്കു പ​ടി​ഞ്ഞാ​റു ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന തീ​വ്ര ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നാ​ണ് സാ​ധ്യ​ത.

കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം ഇ​ടി മി​ന്ന​ലോ​ടു കൂ​ടി​യ മി​ത​മാ​യ-​ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു.

ഇ​ന്ന് തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ, തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം കേ​ര​ള – ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു

Related posts

Leave a Comment