അ​തി​തീ​വ്ര മ​ഴ: സം​സ്ഥാ​ന​ത്ത് 101.74 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം

തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​തി​തീ​വ്ര മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക കൃ​ഷി​നാ​ശം. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ന​ലെ വ​രെ 101.74 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്താ​കെ 8510.91 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. 26936 ക​ർ​ഷ​ക​രെ​യാ​ണ് ഇ​തു ബാ​ധി​ച്ച​ത്.

വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. 2848.93 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ച​പ്പോ​ൾ 1548 ക​ർ​ഷ​ക​രെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഇ​ന്ന​ലെ വ​രെ 19.42 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

ഇ​ടു​ക്കി​യി​ൽ 1880.46 ഹെ​ക്ട​റി​ലും ആ​ല​പ്പു​ഴ​യി​ൽ 746.81 ഹെ​ക്ട​റി​ലും കോ​ഴി​ക്കോ​ട് 746.36 ഹെ​ക്ട​റി​ലെ​യും കൃ​ഷി ന​ശി​ച്ച​തി​ലൂ​ടെ യ​ഥാ​ക്ര​മം 1.33 കോ​ടി രൂ​പ​യു​ടെ​യും 14.7 കോ​ടി രൂ​പ​യു​ടെ​യും 3.78 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്ട​മു​ണ്ടാ​യി. എ​റ​ണാ​കു​ളം-303.6 ഹെ​ക്ട​ർ (8.41 കോ​ടി), ക​ണ്ണൂ​ർ- 297.36 (9.6 കോ​ടി), കാ​സ​ർ​ഗോ​ഡ്-190.7 (15.27 കോ​ടി), കാ​സ​ർ​ഗോ​ഡ്-190.7 (15.2 കോ​ടി), കൊ​ല്ലം-29.21 (2.0 കോ​ടി), കോ​ട്ട​യം-41.8 (2.47 കോ​ടി), മ​ല​പ്പു​റം-94.7 (9.34 കോ​ടി), പാ​ല​ക്കാ​ട്-7.6 (0.71 കോ​ടി), പ​ത്ത​നം​തി​ട്ട-50.14 (1.23 കോ​ടി), തൃ​ശൂ​ർ-554.52 (3.9 കോ​ടി) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക്.

Related posts

Leave a Comment