ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത! നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പൊ​തു​ജാ​ഗ്ര​ത നി​ർ​ദേശ​ങ്ങ​ൾ ഇങ്ങനെ…

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മു​ന്ന​റി​യി​പ്പ് നൽകി.

17 വ​രെ കേ​ര​ള​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 30 – 40 കി.​മീ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊ​തു​ജാ​ഗ്ര​ത നി​ർ​ദേശ​ങ്ങ​ൾ

*ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു വീ​ണും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.

*മ​ര​ച്ചു​വ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യ​രു​ത്. വീ​ടി​ൻ​റെ ടെ​റ​സി​ലും നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

* ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ ബോ​ർ​ഡു​ക​ൾ, ഇ​ലക്‌ട്രിക്ക് പോ​സ്റ്റു​ക​ൾ, കൊ​ടി​മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ക​ട​പു​ഴ​കി വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കാ​റ്റും മ​ഴ​യും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​വ ശ​രി​യാ​യ രീ​തി​യി​ൽ ബ​ല​പ്പെ​ടു​ത്തു​ക​യോ അ​ഴി​ച്ചു വെ​ക്കു​ക​യോ ചെ​യ്യു​ക.

മ​ഴ​യും കാ​റ്റു​മു​ള്ള​പ്പോ​ൾ ഇ​തിന്‍റെ ചു​വ​ട്ടി​ലും സ​മീ​പ​ത്തും നി​ൽ​ക്കു​ക​യോ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നോ പാ​ടി​ല്ല.

*ചു​മ​രി​ലോ മ​റ്റോ ചാ​രി വെ​ച്ചി​ട്ടു​ള്ള കോ​ണി പോ​ലെ​യു​ള്ള കാ​റ്റി​ൽ വീ​ണു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളും ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടി വെ​ക്കേ​ണ്ട​താ​ണ്.

*കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ൾ വൈ​ദ്യു​തി ക​മ്പി​ക​ളും പോ​സ്റ്റു​ക​ളും പൊ​ട്ടി​വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​നെ ത​ന്നെ കെ​എ​സ്ഇ​ബി​യു​ടെ 1912 എ​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ലോ 1077 എ​ന്ന ന​മ്പ​റി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ൺ​ട്രോ​ൾ റൂ​മി​ലോ വി​വ​രം അ​റി​യി​ക്കു​ക.

*ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ കാ​റ്റ് തു​ട​രു​ന്ന ഘ​ട്ട​ത്തി​ൽ ഒ​ഴി​വാ​ക്കു​ക​യും കാ​റ്റും മ​ഴ​യും അ​വ​സാ​നി​ച്ച ശേ​ഷം മാ​ത്രം ന​ട​ത്തു​ക​യും ചെ​യ്യു​ക.

കെ ​എ​സ് ഇ ​ബി ജീ​വ​ന​ക്കാ​രു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ ക്ഷ​മ​യോ​ടെ സ​ഹ​ക​രി​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ട്ടി​റ​ങ്ങി ഇ​ത്ത​രം റി​പ്പ​യ​ർ വ​ർ​ക്കു​ക​ൾ ചെ​യ്യാ​തി​രി​ക്കു​ക.

*പ​ത്രം-​പാ​ൽ വി​ത​ര​ണ​ക്കാ​ർ പോ​ലെ​യു​ള്ള അ​തി​രാ​വി​ലെ ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വ​ഴി​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റും വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്ക​ണം. എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ശ​യി​ക്കു​ന്ന​പ​ക്ഷം ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച് അ​പ​ക​ടം ഇ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി മാ​ത്രം മു​ന്നോ​ട്ട് പോ​ക​ണം.

*ഓ​ല മേ​ഞ്ഞ​തോ, ഷീ​റ്റ് പാ​കി​യ​തോ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തോ ആ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി (1077 എ​ന്ന നം​ബ​റി​ല്‍) മു​ൻ​കൂ​ട്ടി ത​ന്നെ ബ​ന്ധ​പ്പെ​ടു​ക​യും മു​ന്ന​റി​യി​പ്പ് വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കേ​ണ്ട​തു​മാ​ണ്.

*ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി പ്ര​കാ​രം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഇ​ത്ത​രം ആ​ളു​ക​ളെ കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് കൊ​ണ്ട് റി​ലീ​ഫ് ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ മാ​റ്റാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ൻ​കൈ എ​ടു​ക്കേ​ണ്ട​താ​ണ്.

*ഇ​ടി​മി​ന്ന​ൽ സാ​ധ്യ​ത മ​ന​സ്സി​ലാ​ക്കാ​ൻ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള ‘ദാ​മി​നി’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

*കാ​റ്റ് വീ​ശി തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ വീ​ടു​ക​ളി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ടേ​ണ്ട​താ​ണ്.

*ജ​ന​ലു​ക​ളു​ടെ​യും വാ​തി​ലു​ക​ളു​ടെ​യും സ​മീ​പ​ത്ത് നി​ൽ​ക്കാ​തി​രി​ക്കു​ക. കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൂ​ടി ക​ട​ന്ന് പോ​കു​ന്ന വൈ​ദ്യു​ത ലൈ​നു​ക​ളും സു​ര​ക്ഷി​ത​മാ​ണെ​ന്ന് പാ​ട​ത്ത് ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നേ ഉ​റ​പ്പ് വ​രു​ത്തു​ക.

*നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ൾ ജോ​ലി നി​ർ​ത്തി വെ​ച്ച് സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റി നി​ൽ​ക്ക​ണം.

*വീ​ട്ടുവ​ള​പ്പി​ലെ മ​ര​ങ്ങ​ളു​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ചി​ല്ല​ക​ൾ വെ​ട്ടി​യൊ​തു​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ പൊ​തു ഇ​ട​ങ്ങി​ൽ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്കു​ക.

*ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ വ​ള​രെ അ​പ​ക​ട​കാ​രി​യാ​ണ്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​ട​ത്തി​ന​ക​ത്ത് ത​ന്നെ ഇ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

Related posts

Leave a Comment