നിങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരാം..! വൃ​ദ്ധ​സ​ദ​ന​ത്തി​ൽ പ്ര​ണ​യം ഒ​ടു​വി​ൽ വി​വാ​ഹം; എ​ഴു​പ​തു​കാ​രി​യെ താ​ലി ചാ​ർ​ത്തി എ​ഴു​പ​ത്തി​യാ​റു​കാ​ര​ൻ

കോ​ലാ​പു​ർ: വൃ​ദ്ധ​സ​ദ​ന​ത്തി​ൽ വ​ച്ച് പ്ര​ണ​യ​ബ​ദ്ധ​രാ​യ എ​ഴു​പ​ത്തി​യാ​റു​കാ​ര​നും എ​ഴു​പ​തു​കാ​രി​യും വി​വാ​ഹി​ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലെ ജാ​ങ്കി അ​ഗ​തി മ​ന്ദി​ര​ത്തി​ലാ​ണ് പ്ര‍​ണ​യ​വും വി​വാ​ഹ​വും ന​ട​ന്ന​ത്.

ഇ​വി​ട​ത്തെ അ​ന്തേ​വാ​സി​ക​ളാ​യ ബാ​ബു​റാ​വു പാ​ട്ടീ​ലും അ​നു​സ​യ ഷി​ൻ​ഡെ​യു​മാ​ണ് ന​വ​ദ​ന്പ​തി​ക​ൾ. അ​ന്തേ​വാ​സി​ക​ൾ​ക്ക് മു​ൻ​പി​ൽ ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്ക് വൃ​ദ്ധ​സ​ദ​ന അ​ധി​കാ​രി​ക​ളും സാ​ക്ഷി​ക​ളാ​യി.

വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും കൈ​യൊ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഇ​രു​വ​രും വൃ​ദ്ധ​സ​ദ​ന​ത്തി​ൽ അ​ഭ​യം തേ​ടി​യ​ത്. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​രു​വ​രും ഇ​വി​ടെ​യാ​ണ് താ​മ​സം.

എ​ല്ലാ​ദി​വ​സ​വും കാ​ണാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​ട​വേ​ള​ക​ളി​ൽ പ​ര​സ്പ​രം സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി. അ​ടു​ത്ത​റി​ഞ്ഞ​തോ​ടെ ഇ​രു​വ​രും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി. മ​റ്റ് അ​ന്തേ​വാ​സി​ക​ൾ അ​വ​രു​ടെ സൗ​ഹൃ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ഒ​ടു​വി​ല​ത് പ്ര​ണ​യ​മാ​യി മാ​റി. വൃ​ദ്ധ​സ​ദ​ന അ​ധി​കൃ​ത​രു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ വി​വാ​ഹി​ത​രാ​വാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ബു റാ​വു​വി​ന്‍റെ​യും അ​നു​സ​യ​യു​ടെ​യും മു​ൻ പ​ങ്കാ​ളി​ക​ൾ ഏ​റെ വ​ർ​ഷം​മു​ൻ​പേ മ​രി​ച്ചി​രു​ന്നു.

വി​വാ​ഹ​ത്തോ​ടെ താ​മ​സം മാ​റി​യ ഇ​രു​വ​രും ഇ​പ്പോ​ൾ വൃ​ദ്ധ​സ​ദ​ന​ത്തി​നു സ​മീ​പ​ത്തു​ത​ന്നെ​യാ​യി മ​റ്റൊ​രു വീ​ട്ടി​ലാ​ണു താ​മ​സം.

ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Related posts

Leave a Comment