തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തി​രി​ച്ച​ടി​! എ​ന്തു​കൊ​ണ്ട് രാ​ജാ​ജി തോ​റ്റു..? സി​പി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്നു

തൃ​ശൂ​ർ: ഒ​ടു​വി​ൽ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി സിപി​ഐ​യു​ടെ രാ​ജാ​ജി മാ​ത്യു തോ​മ​സി​ന്‍റെ തോ​ൽ​വി അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നം. രാ​ജാ​ജി മാ​ത്യു തോ​മ​സി​ന്‍റെ തോ​ൽ​വി അ​ന്വേ​ഷി​ക്കാ​ൻ സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ലും, ലോ​ക്ക​ൽ ത​ല​ത്തി​ലും ഇ​ക്കാ​ര്യ​ത്തി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്താ​നും ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് സിപിഐ നേ​രി​ട്ട​ത്. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ ചു​മ​ത​ല​യി​ൽ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗൗ​ര​വ​ക​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തീ​രു​മാ​നം.

പ​രാ​ജ​യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രി​ൽ നി​ന്നും പ്ര​ത്യേ​കം ക്യാ​ന്പ് ന​ട​ത്തി പ​രി​ശോ​ധി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
രാ​ജാ​ജി മാ​ത്യു തോ​മ​സി​നെ നി​യോ​ഗി​ച്ച​തി​ൽ സി​റ്റി​ംഗ് എം​പി​യാ​യി​രു​ന്ന സി.​എ​ൻ.​ജ​യ​ദേ​വ​ൻ പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്ത് വ​ന്നി​രു​ന്നു. പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച ക​ണ​ക്കു​ക​ളും പി​ഴ​ച്ച​താ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

2014ൽ 38,227 ​വോ​ട്ടു​ക​ൾ​ക്ക് സി.​എ​ൻ.​ജ​യ​ദേ​വ​ൻ വി​ജ​യി​ച്ചി​ട​ത്ത് 93,633 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് 2019ലെ ​പ്ര​താ​പ​ന്‍റെ വി​ജ​യം. 3,21,456 വോ​ട്ടു​ക​ളാ​ണ് രാ​ജാ​ജി​ക്ക് ല​ഭി​ച്ച​ത്. 2,93,822 വോ​ട്ടാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി നേ​ടി​യ​ത്.

Related posts