പ്രായം അറുപത്തിയാറായി! ഇ​ളം​പ്രാ​യ​ക്കാ​രായ നായികമാരെ ര​ജ​നി വേ​ണ്ടെ​ന്നു​ വ​ച്ചു‍?

rAJANIKANTHഅ​റു​പ​ത് ക​ഴി​ഞ്ഞ നാ​യ​കന്മാ​ർ ഇ​രു​പ​തും മു​പ്പ​തും വ​യ​സു​മാ​ത്രം പ്ര​ായ​മു​ള്ള നാ​യി​ക​മാ​ർ​ക്കൊ​പ്പം പ്ര​ണ​യ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തും ആ​ടു​ന്ന​തും പാ​ടു​ന്ന​തു​മെ​ല്ലാം പ​ല​പ്പോ​ഴും ച​ർ​ച്ച​യാ​യി​ട്ടു​ള്ള​താ​ണ്. മ​ല​യാ​ള സി​നി​മി​യി​ൽ ഇ​പ്പോ​ൾ താ​ര​ത​മ്യേ​ന ഈ ​അ​വ​സ്ഥ കു​റ​ഞ്ഞു വ​ന്നി​ട്ടു​ണ്ട്. ത​ന്‍റെ ആ​ദ്യകാ​ല നാ​യി​ക​മാ​രാ​യ മീ​ന​യ്ക്കും പൂ​ർ​ണി​മ​യ്ക്കും മ​ഞ്ജു വാ​ര്യ​ർ​ക്കും ദേ​വ​യാ​നി​ക്കു​മൊ​ക്കെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ അ​വ​സ​രം ന​ൽ​കു​ന്ന​ത്. ത​മി​ഴ് സി​നി​മ​യി​ലും ഇ​പ്പോ​ഴി​താ ചെ​റു​താ​യി മാ​റ്റ​ങ്ങ​ൾ വ​ന്നുതു​ട​ങ്ങു​ന്നു​ണ്ട്. അ​റു​പ​ത്തി​യാ​റു​കാ​ര​നാ​യ ര​ജ​നി​കാ​ന്ത് മു​പ്പ​തുകാ​രി​ക​ളാ​യ (2017 വ​രെ) നാ​യി​ക​മാ​ർ​ക്കൊ​പ്പമാ​ണ് അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രു​ന്ന​ത്.

ര​ജ​നി​യു​ടെ മ​ക​ൾ ഐ​ശ്വ​ര്യ​യു​ടെ പ്രാ​യം 35 ആ​ണ്, സൗ​ന്ദ​ര്യ​ക്ക് 32 ഉം. ​മ​ക്ക​ളു​ടെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കൊ​പ്പം ആ​ടു​ക​യും പാ​ടു​ക​യും ചെ​യ്യു​ന്ന​തി​ന് ര​ജ​നി​കാ​ന്ത് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ര​ജ​നി​യു​ടെ കാ​ല എ​ന്ന പു​തി​യ ചി​ത്ര​ത്തോ​ടെ ചി​ല മാ​റ്റം സം​ഭ​വി​ക്കു​ന്നു. സ​ഹ​താ​ര​വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യയാ​യ തൊ​ണ്ണൂ​റു​ക​ളി​ലെ നാ​യി​ക ഈ​ശ്വ​രി റാ​വു​വാ​ണ് പ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ല​യി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ ഭാ​ര്യ​യാ​യി എ​ത്തു​ന്ന​ത്. വാ​ർ​ത്ത കേ​ട്ട് ചി​ല​രെ​ങ്കി​ലും ഒ​ന്ന് ഞെ​ട്ടി​ക്കാ​ണും.

43 കാ​രി​യാ​യ ഈ​ശ്വ​രി​യെ നാ​യി​ക​യാ​ക്കാ​ൻ ര​ജ​നി സ​മ്മ​തി​ച്ചോ എ​ന്നാ​ണ് പ​ല​രു​ടെ​യും ചോ​ദ്യം. ര​ജ​നി​യു​ടെ ഏ​റ്റ​വു​മൊ​ടു​വി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് റി​ലീ​സ് ചെ​യ്ത ക​ബാ​ലി എ​ന്ന ചി​ത്ര​ത്തി​ൽ രാ​ധി​ക ആ​പ്തെ​യാ​ണ് നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്. 31 കാ​രി​യാ​യ രാ​ധി​ക​യെ മേ​ക്ക​പ്പി​ലൂ​ടെ ര​ജ​നി​യു​ടെ അ​ന്പ​തു​കാ​രി​യാ​യ ഭാ​ര്യ​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ര​ജ​നി​കാ​ന്തി​ന്‍റെ നാ​യി​ക​യാ​യി അ​ടു​ത്ത കാ​ല​ത്ത് അ​ഭി​ന​യി​ച്ച സൊ​നാ​ക്ഷി സി​ൻ​ഹ, അ​നു​ഷ്ക ഷെ​ട്ടി, ശ്രീ​യ ശ​ര​ണ്‍, ദീ​പി​ക പ​ദു​ക്കോണ്‍, ന​യ​ൻ​താ​ര തു​ട​ങ്ങി ഐ​ശ്വ​ര്യ റാ​യ് വ​രെ താ​ര​ത്തി​ന്‍റെ പാ​തി​യോ​ളം മാ​ത്രം പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു.

Related posts