അനന്യ മടങ്ങിവരുന്നു

ANANYAവി​വാ​ഹ​ത്തി​നു ശേ​ഷം സി​നി​മ​യി​ൽ നി​ന്ന് മാ​റിനി​ൽ​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ള​ത്തി​ലെ നാ​യി​ക​മാ​രി​ൽ അ​ധി​ക​വും. വി​വാ​ഹ​ത്തി​ന് ശേ​ഷം നാ​യി​ക​മാ​ർ​ക്ക് മു​ന്പു​ണ്ടാ​യി​രു​ന്ന മാ​ർ​ക്ക​റ്റ് ല​ഭി​ക്കി​ല്ലെന്ന കാ​ര​ണ​ത്താ​ലാ​ണ് പ​ല​രും വി​വാ​ഹ​ത്തോ​ടെ സി​നി​മ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ലേ​ക്ക് വ​ന്ന​വ​രും അ​ഭി​ന​യം തു​ട​രു​ന്ന​വ​രും ഇ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലു​ണ്ട്. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​ന്ന നാ​യി​ക​യാ​ണ് അ​ന​ന്യ.

കു​റ​ച്ച് നാ​ളു​ക​ളാ​യി മ​ല​യാ​ള​ത്തി​ൽ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് അ​ന​ന്യ. ഇ​പ്പോ​ഴി​താ പൃ​ഥ്വി​രാ​ജ് -ഇ​ന്ദ്ര​ജി​ത്ത് ചി​ത്ര​മാ​യ ടി​യാ​നി​ലൂ​ടെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തു​ക​യാ​ണ് അ​ന​ന്യ. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന അ​ന​ന്യ ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടി​യാ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യാ​യ അം​ബ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് അ​ന​ന്യ​ക്ക്. പൃ​ഥ്വി​രാ​ജ്, മു​ര​ളി ഗോ​പി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ടി​യാ​ന്‍റെ ക​ഥ കേ​ട്ട​പ്പോ​ൾ ഇ​ഷ്ട​മാ​യി. സി​നി​മ​യു​ടെ പി​ന്നി​ലു​ള്ള​ത് ന​ല്ല ടീ​മാ​ണെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മു​ര​ളി ഗോ​പി, പൃ​ഥ്വി​രാ​ജ്, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു ഷോ​ട്ടി​ലെ​ങ്കി​ലും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല​ല്ലോ. അ​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്നും അ​ന​ന്യ പ​റ​യു​ന്നു. 2012ലാ​യി​രു​ന്നു ബി​സി​ന​സു​കാ​ര​നും തൃ​ശൂ​ർ സ്വ​ദേ​ശി​യു​മാ​യ ആ​ഞ്ജ​നേ​യ​നു​മാ​യു​ള്ള അ​ന​ന്യ​യു​ടെ വി​വാ​ഹം.

Related posts