സിനിമാ വിതരണക്കാരുടെ കുറ്റപ്പെടുത്തലില്‍ കഴമ്പില്ലെന്ന്‌ രജനീകാന്ത്

rajaniചെന്നൈ: സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിച്ചാകണം നിർമാതാക്കൾ സിനിമ നിർമിക്കേണ്ടതെന്ന് നടൻ രജനീകാന്ത്. അർഹിക്കുന്നതിലും അധികം തുക നൽകി സിനിമ ഏറ്റെടുത്തശേഷം നഷ്ടം വന്നു എന്ന് പരിതപിക്കുന്നതിൽ അർഥമില്ലെന്നും രജനീകാന്ത് പറഞ്ഞു.

ഭീമമായ തുക നൽകി സിനിമ എടുത്തിട്ട് സിനിമ ലാഭമല്ലെന്ന് വിതരണക്കാരും തീയറ്റർ ഉടമകളും പരാതിപ്പെടുന്നതിൽ അർത്ഥമില്ല. ഒരു സിനിമ നിർമിക്കുന്പോൾ സ്വാർത്ഥരാകാതെ അതുമായി ബന്ധപ്പെട്ട എല്ലാവർക്കും ലാഭമുണ്ടാകണമെന്നാണ് ആഗ്രഹിക്കേണ്ടത്. നിർമാതാക്കൾ സ്വന്തം സിനിമ വിൽക്കാൻ പല എളുപ്പവഴികളും തേടും. അതിൽവീണ് അർഹിക്കുന്നതിലും അധികം തുക നൽകി സിനിമ ഏറ്റെടുത്തശേഷം നഷ്ടം വന്നു എന്ന് പരിതപിക്കുന്നതിൽ അർത്ഥമില്ല- രജനീകാന്ത് പറഞ്ഞു.

അടുത്തിടെ തിയറ്ററിൽ സിനിമ നഷ്ടമായതിന്‍റെ പേരിൽ വിതരണക്കാർ നടൻമാർക്കെതിരേ രംഗത്തെത്തിയിരുന്നു. രജനി ചിത്രങ്ങൾക്കെതിരേയും സമാനമായ കുറ്റപ്പെടുത്തലുകളുണ്ടായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രജനീകാന്തിന്‍റെ തുറന്നുപറച്ചിൽ.

Related posts