ഇ​സാ​ഫിന്‍റെ ഹൃ​ദ​യ നി​ക്ഷേ​പപ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

esaf-lകൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ സാ​​​മൂ​​​ഹ്യ നി​​​ക്ഷേ​​​പ​​പ​​​ദ്ധ​​​തി​​​യാ​​​യ ഹൃ​​​ദ​​​യ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. ബാ​​​ങ്കി​​​ന്‍റെ കാ​​​ള​​​ത്തോ​​​ട് ശാ​​​ഖ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഹൃ​​​ദ​​​യ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യി​​​ലെ ആ​​​ദ്യ​​​നി​​​ക്ഷേ​​​പം തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു വേ​​​ണ്ടി പ്രോ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​ജോ​​​യ് മൂ​​​ക്ക​​​നി​​​ൽനി​​​ന്നും ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് സ്വീ​​​ക​​​രി​​​ച്ചു.

ച​​​ട​​​ങ്ങി​​​ൽ കാ​​​നാ​​​ൻ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​എ. മോ​​​സ​​​സ്, മു​​​ൻ ചീ​​​ഫ് എ​​​ൻ​​ജി​​​നീ​​​യ​​​ർ പോ​​​ൾ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും “ഹൃ​​​ദ​​​യ’ നി​​​ക്ഷേ​​​പപ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ മ​​​റ്റൊ​​​രു ബാ​​​ങ്കിം​​​ഗ് സ്ഥാ​​​പ​​​ന​​​വും ഇ​​​തു​​​വ​​​രെ ന​​​ൽ​​​കാ​​​ത്ത അ​​​വ​​​സ​​​ര​​​മാ​​​ണ് ഹൃ​​​ദ​​​യ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ഇ​​​സാ​​​ഫ്, നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പ​​​ത്തു​​​ക. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ കാ​​​ലാ​​​വ​​​ധി ര​​​ണ്ട് വ​​​ർ​​​ഷ​​​വും. മൂ​​​ന്ന് മാ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ കൂ​​​ട്ടു​​​പ​​​ലി​​​ശ ന​​​ൽ​​​കും. നി​​​ല​​​വി​​​ലു​​​ള്ള നി​​​ര​​​ക്കു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള പ​​​ലി​​​ശ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ല​​​ഭി​​​ക്കുമെന്നും പോ​​​ൾ തോ​​​മ​​​സ് പ​​റ​​ഞ്ഞു.

Related posts