ബാ​ർ​ഹോ​ട്ട​ലി​ലെ കൊ​ല​പാ​ത​കം; മൂ​ന്നാം പ്ര​തി​യും അ​റ​സ്റ്റി​ൽ;ഒന്നാം പ്രതി നേരത്തെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു

കൊ​ല്ലം: ബീ​ച്ചി​നു സ​മീ​പ​മു​ള്ള ബാ​റി​ൽ രാ​ജു​ആ​ന്‍റ​ണി എ​ന്ന​യാ​ളെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം പ്ര​തി യും ​അ​റ​സ്റ്റി​ലാ​യി. ശ​ക്തി​കു​ള​ങ്ങ​ര മീ​ന​ത്ത്ചേ​രി​യി​ൽ മു​ക്കാ​ട് ക​ണ​ക്ക​ൻ തു​രു​ത്തി​ൽ ജോ​ളി ഭ​വ​ന​ത്തി​ൽ ജോ​മാ​ൻ ജോ​സ് (18) നെ​യാ​ണ് ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​സി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ. ​പ്ര​തീ​പ്കു​മാ​റി​ന്‍റ െനേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് എ​സ്ഐ ആ​ർ.​രാ​ജേ​ഷ് , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് എം, ​അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജ്മോ​ഹ​ൻ, റ​ഹൂ​ഫ്, റോ​ജി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ എ​സ്.​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ ഒ​ന്നാം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

Related posts