ചിത്രവിസ്മയം! തെരുവുകളിലെ ചുവരുകള്‍ രാജുവിന് കാന്‍വാസ്; തെരുവോര ചിത്രരചന തുടങ്ങിയിട്ട് അമ്പത് വര്‍ഷം

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി

കാ​യം​കു​ളം: തെ​രു​വോ​ര ചു​വരു​ക​ളെ കാ​ൻ​വാ​സാ​ക്കി ചി​ത്ര ര​ച​ന​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് രാ​ജു എ​ന്ന ക​ലാ​കാ​ര​ൻ .തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ഉ​ഴ​മ​ല​ക്ക​ൽ സ്വ​ദേ​ശി​യാ​യ രാ​ജു (62 )ആ​ണ് ചു​മ​രു​ക​ളി​ൽ നി​മി​ഷനേ​രം കൊ​ണ്ട് മ​നോ​ഹ​ര ചി​ത്രം തീ​ർ​ത്ത് വി​സ്മ​യ​മാ​കു​ന്ന​ത്.

കാ​യം​കു​ളം കെ ​എ​സ് ആ​ർ ടി ​സി സ്റ്റാ​ൻഡിന് കി​ഴ​ക്കുവ​ശ​മു​ള്ള ഓ​ട്ടോ​സ്റ്റാ​ൻഡിനോ​ട് ചേ​ർ​ന്നു​ള്ള സി​വി​ൽ സ്റ്റേ​ഷ​ൻ മ​തി​ലിലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ജു​വി​ന്‍റെ ചി​ത്രര​ച​ന. നി​മി​ഷ നേ​രം കൊ​ണ്ട് ക​ലാ​ഭ​വ​ൻ മ​ണി​യു​ൾപ്പെടെ​യു​ള്ള ക​ലാ​കാ​രൻമാ​രു​ടെ ചി​ത്ര​ങ്ങ​ളും,പ്ര​കൃ​തി ഭം​ഗി​യു​മൊ​ക്കെ ചു​മ​രി​ലെ കാ​ൻ​വാ​സി​ൽ മാ​നോ​ഹ​ര​മാ​യി വ​ര​ച്ചുതീ​ർ​ത്തു.​ കാ​ഴ്ച​ക്കാ​ർ​ക്ക് ഇ​ത് മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാണെങ്കി​ൽ രാ​ജു​വി​ന് ഈ ​ചി​ത്ര​ങ്ങ​ൾ ഉ​പ​ജീ​വ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ്.

രാ​ജു​വി​ന്‍റെ തെ​രു​വോ​ര ചി​ത്രര​ച​ന തു​ട​ങ്ങി​യി​ട്ട് അ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.​ പ​ത്തുവ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ​താ​ണ് ഈ ​ചി​ത്രര​ച​ന. ചി​ത്രം കാ​ണാ​നെ​ത്തു​ന്ന കാ​ഴ്ച​ക്കാ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളാ​ണ് രാ​ജു​വി​ന്‍റെ ഉ​പ​ജീ​വ​നമാ​ർ​ഗം.​ഭാ​ര്യ​യും മ​ക​നും കൊ​ച്ചു​മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് രാ​ജു​വി​ന്‍റെ കു​ടും​ബം.​ മ​ര​പ്പ​ണി​ക്കാ​ര​നാ​ണ് മ​ക​ൻ.​

ത​ന്‌റെ ജീ​വി​തം കൂ​ടു​ത​ലും തെ​രു​വോ​ര​ങ്ങ​ളി​ലാ​ണെ​ന്ന് പ​റ​യു​ന്ന ഈ ​ക​ലാ​കാ​ര​ൻ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കാ​റു​ള്ളൂ.​ചി​ത്രം വ​ര​യ്ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ചു​മ​രു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ കി​ളി​ർ​ത്ത് നി​ൽ​ക്കു​ന്ന പാ​ഴ് ചെ​ടി​ക​ളും, ക​രി​ക്ക​ട്ട​യും, പ​ല നി​റ​ങ്ങ​ളി​ലു​ള്ള ചോ​ക്കും ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ജു​വി​ന്‍റെ ചി​ത്രര​ച​ന എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.​

കേ​ര​ളം,ത​മി​ഴ്നാ​ട്,ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ഗ​ര​ങ്ങ​ളി​ലും, തെ​രു​വോ​ര​ ചു​മ​രു​ക​ളി​ലും ഇ​ദ്ദേ​ഹം നി​ര​വ​ധി മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ണ്ട്. മു​ന്പും നി​ര​വ​ധി ത​വ​ണ രാ​ജു കാ​യം​കു​ള​ത്ത് ചി​ത്രര​ച​ന​യ്ക്കെ​ത്തി​യി​ട്ടു​ണ്ട്.​ ചി​ത്രര​ച​ന നേ​രി​ൽ കാ​ണാ​നും ചി​ത്ര​ങ്ങ​ൾ കാ​ണാ​നും നി​ര​വ​ധി​പേരാ​ണ് ചു​മ​രി​ന് ചു​റ്റും എ​ത്തു​ന്ന​ത് .

Related posts