ജീവന്‍ വെടിയുംമുമ്പ് മുമ്പ് രാഖി എല്ലാം പറഞ്ഞു! ഭാ​ര്യയോട്‌ കൊടുംക്രൂരത ചെയ്ത യു​വാ​വ് റി​മാ​ൻ​ഡി​ൽ

ക​ണ്ണൂ​ർ: ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

ചാ​ല സ്വ​ദേ​ശി​നി​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​യ രാ​ഖി രാ​ജീ​വ​ൻ (25) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് ചാ​ലാ​ട് സി.​കെ.​പു​രം കൊ​ന്പ്ര ഹൗ​സി​ൽ സ​ന്ദീ​പി (താ​ക്ക​റെ-33) നെ​യാ​ണ് ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 26ന് ​വീ​ട്ടി​ൽ​വ​ച്ചു പൊ​ള്ള​ലേ​റ്റ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി ക​ഴി​ഞ്ഞ 17ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ക്കു​ന്ന​തി​നു​മു​ന്പ് രാ​ഖി ന​ൽ​കി​യ മൊ​ഴി​യി​ൽ ത​ന്നെ ഭ​ർ​ത്താ​വ് വീ​ട്ടു​മു​റ്റ​ത്തു​വ​ച്ച് ടി​ന്ന​ർ ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് സ​ന്ദീ​പി​നെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക​യും സ​ന്ദീ​പ് ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ചാ​ലാ​ട് വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പോ​ലീ​സ് സം​ഘ​ത്തി​ൽ ടൗ​ൺ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ബാ​വി​ഷ്, എ​സ്ഐ സ​ജീ​വ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment