വിഴിഞ്ഞം വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ്

TVM-REMESHതിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ വിഷയത്തിലെ സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭയില്‍ ബഹളം. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെച്ചൊല്ലിയാണ് ബഹളം. സിഎജി റിപ്പോര്‍ട്ടിനു രഹസ്യ സ്വഭാവമുണ്ടെന്നും അതിന്മേല്‍ അധികം ചര്‍ച്ച വേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.എന്നാല്‍, സിഎജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ഇതിനിടെ സിഎജി റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം അന്വേഷിക്കണമെന്ന് പി.ടി.തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

Related posts