പീഡനങ്ങള്‍ തുടരുന്നു! ഛത്തീ​സ്ഗ​ഡി​ൽ യുവതിയെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; പീ​ഡി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​നും ശ്രമം

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ ഇ​രു​പ​തു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി. പീ​ഡി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​നും പ്ര​തി​ക​ൾ ശ്ര​മി​ച്ചു. സാ​ലേ​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ രാ​ജ്ന​ന്ദ്ഗാ​വി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന് രാ​ത്രി​യാ​ണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ക്ചേ​ന്ദ് ധ്രു​വ്, സീ​താ​റാം പ​ട്ടേ​ൽ, മാ​യാ​റാം, ആ​ന​ന്ദ് പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ല്ലാ​വ​ർ​ക്കും 19നും 20​നു​മി​ട​യി​ലാ​ണ് പ്രാ​യം.

വീ​ട്ടി​ൽ നി​ന്നും മാ​ലി​ന്യം ക​ള​യാ​ൻ പു​റ​ത്തേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യെ നാ​ല് പേ​രും ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ യു​വ​തി​യെ ഉ​പേ​ക്ഷി​ച്ച് ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഇ​ന്ന​ലെ​യാ​ണ് യു​വ​തി സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും രാ​ജ്ന​ന്ദ്ഗാ​വി​ൽ നി​ന്നു​മാ​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts