രാ​ജ്യ​ത്ത് സവാളവി​ല വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മോ​ഷ​ണ​വും പെ​രു​കു​ന്നു; യുപിയില്‍ 50 കി​ലോ സവാള മോഷ്‌ടിച്ചു

ഗോ​ര​ഖ്പു​ർ: രാ​ജ്യ​ത്ത് സവാളവി​ല വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മോ​ഷ​ണ​വും പെ​രു​കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലെ മാ​ർ​ക്ക​റ്റി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ 50 കി​ലോ സവാള ചാ​ക്കു​മാ​യി ക​ട​ന്നു. ഹോ​ട്ട​ലി​ലേ​ക്ക് ഉ​ള്ളി വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ന്തു​വ​ണ്ടി​യി​ൽ പോ​ക​വെ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

“യ​മു​ന എ​ന്ന് പേ​രു​ള്ള തൊ​ഴി​ലാ​ളി​യാ​ണ് ത​ന്‍റെ ക​ട​യി​ൽ നി​ന്ന് സ്ഥി​ര​മാ​യി സ​മീ​പ​ത്തെ ക​ട​ക​ളി​ൽ സവോള വി​ത​ര​ണം ന​ട​ത്താ​റു​ള്ള​ത്. ഇ​ന്ന് സ​മീ​പ​ത്തെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് ഉ​ള്ളി വി​ത​ര​ണം ചെ​യ്യാ​ൻ പോ​ക​വെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഒ​രു ചാ​ക്ക് സവാള ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​’- ഫി​റോ​സ് അ​ഹ്മ​ദ് റ​ഈ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സവാള ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​രി ഫി​റോ​സ് അ​ഹ്മ​ദ് റ​ഈ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന് ശേ​ഷ​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ വി.​പി സിം​ഗ് പ​റ​ഞ്ഞു.

Related posts