മണിയുടെ മരണശേഷവും പാഡി വാര്‍ത്തകളില്‍! സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പാഡിയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി; മൊഴി യോജിക്കുന്നില്ലെന്ന് പോലീസ്

222കലാഭവന്‍ മണിയുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ചാലക്കുടിയിലെ പാഡിയെന്ന ഔട്ട്ഹൗസ്. കലാഭവന്‍ മണി ഉല്ലാസനേരങ്ങളില്‍ വന്നെത്തിയിരുന്ന സ്ഥലമായിരുന്നു പാഡി. മണിയുടെ മരണശേഷം ഏവരും മറന്ന പാഡി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പാഡിയില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം നടന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിനുശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല. ക

കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന ഈ പാഡിയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്. കരള്‍രോഗബാധിതനായ മണിയുടെ രോഗം മൂര്‍ച്ഛിച്ചതും ഈ പാഡിയില്‍ വച്ചാണ്. മരണപ്പെടുന്നതിന് തലേദിവസം മണിക്കൊപ്പം പാഡിയിലുണ്ടായിരുന്ന ആളുകള്‍ക്കെതിരേ അദ്ദേഹത്തിന്റെ കുടുംബം പിന്നീട് രംഗത്തെത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാഡിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related posts