മ​ണി​നാ​ദം നി​ല​യ്ക്കു​ന്നി​ല്ല, നാ​ടി​നു മ​റ​ക്കാ​നാ​കു​ന്നി​ല്ല! ക​ലാ​ഭ​വ​ൻ മ​ണി കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​ട്ട് അ​ഞ്ചു വ​ർ​ഷം തി​ക​യു​മ്പോള്‍…

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ മ​ണി​നാ​ദം നി​ല​യ്ക്കു​ന്നി​ല്ല. ചാ​ല​ക്കു​ടി എ​ന്ന നാ​മം ലോ​കം മു​ഴു​വ​ൻ എ​ത്തി​ച്ച ക​ലാ​കാ​ര​നെ നാ​ടി​നു മ​റ​ക്കാ​നാ​കു​ന്നി​ല്ല. ക​ലാ​ഭ​വ​ൻ മ​ണി കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​ട്ട് അ​ഞ്ചു വ​ർ​ഷം തി​ക​യു​ന്പോ​ൾ മ​ഹാ​നാ​യ ക​ലാ​കാ​ര​നെ നാ​ട് നെ​ഞ്ചോ​ടു ചേ​ർ​ത്ത് സ്മ​രി​ക്കു​ക​യാ​ണ്. ഈ ​ദി​ന​ങ്ങ​ളി​ൽ ചാ​ല​ക്കു​ടി​യി​ലെ​ങ്ങും ക​ലാ​കാ​ര·ാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നാ​ട​ൻ പാ​ട്ടു​ക​ൾ പാ​ടി സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി. മ​ണി ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ചാ​ല​ക്കു​ടി​യി​ൽ മ​ണി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ ജ​ന​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ൽ ഇ​ന്നും മാ​യാ​തെ നി​ല്പ്പു​ണ്ട്. മ​ണി​യു​ടെ ത​ട്ട​ക​മാ​യ ചേ​ന​ത്തു​നാ​ട് ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന മെ​ഗാ പു​ൽ​ക്കൂ​ട്, ചാ​ല​ക്കു​ടി പു​ഴ​യി​ൽ 1000 ന​ക്ഷ​ത്ര​ങ്ങ​ൾ, ചാ​ല​ക്കു​ടി പു​ഴ​യി​ൽ ഓ​ണ​നാ​ളു​ക​ളി​ൽ ന​ട​ത്തി​യ വ​ള്ളം​ക​ളി മ​ത്സ​രം, ചേ​ന​ത്തു​നാ​ട് പ​ള്ളി​യി​ലെ തി​രു​നാ​ളും ക​ണ്ണ​ന്പു​ഴ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പും, ഓ​ണ​ക്ക​ളി മ​ത്സ​രം, ഫു​ട്ബോ​ൾ മേ​ള തു​ട​ങ്ങി​യ നി​ല​യ്ക്കാ​ത്ത ഓ​ർ​മ​ക​ളാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. മ​ണി​യു​ടെ സ​ഹാ​യ​ങ്ങ​ൾ തേ​ടി എ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​യി​രു​ന്നു. രോ​ഗി​ക​ളും നി​രാ​ലം​ബ​രും തു​ട​ങ്ങി…

Read More

മണിച്ചേട്ടന്‍ കൈപിടിച്ചു തിരിച്ചപ്പോള്‍ വേദനിച്ച ധര്‍മജന്‍ കയര്‍ത്തു ! ഇതോടെ മണിച്ചേട്ടന്‍ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി; പിണക്കം മാറ്റാനായി മണിച്ചേട്ടന്റെ റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍

മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളൊയാകെ ഞെട്ടിച്ചിരുന്നു. കലാഭവന്‍ മണിയ്‌ക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. ഇടിച്ചും തല്ലിയുമൊക്കെയാണ് മണിയുടെ സ്‌നേഹപ്രകടനമെന്നും ഷാജോണ്‍ വ്യക്തമാക്കുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറയുന്നതിങ്ങനെ… ഏതോ ഒരു സമയത്ത് മണിചേട്ടന്‍ ധര്‍മജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. എന്നാല്‍ നന്നായി വേദനിച്ച ധര്‍മജന്‍ മണിച്ചേട്ടനോട് കയര്‍ത്തു. ഞാനും ധര്‍മജനൊപ്പം നിന്നതോടെ മണിച്ചേട്ടന്‍ റൂമില്‍ നിന്നിറങ്ങിപ്പോയി. കുറച്ചു നേരം കഴിഞ്ഞ് മിമിക്രി ആര്‍ടിസ്റ്റ് സുബി വന്നു ചോദിച്ചു, മണി ചേട്ടനുമായി വഴക്കിട്ടോയെന്ന്. ആ കാര്യം ഞങ്ങള്‍ മറന്നിരുന്നു. പിണക്കം മാറ്റാമെന്ന് കരുതി റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആ മനുഷ്യന്‍ അവിടെയിരുന്ന് കുഞ്ഞുകുട്ടികള്‍ പോലെ കരയുന്നു. ഞങ്ങള്‍ രണ്ടുപേരെയും മാറി മാറി കെട്ടിപിടിച്ചു കരഞ്ഞു. ‘മണി ചേട്ടന്‍ എന്നും സ്‌നേഹം…

Read More

സിനിമയില്‍ നിന്നു വിട്ടുനിന്നതോടെ സൗഹൃദങ്ങള്‍ ഇല്ലാതായി…ആരോ അയച്ചു തന്ന മണിച്ചേട്ടന്റെ ആ ഫോട്ടോകണ്ടതും ഞാന്‍ ഞെട്ടിപ്പോയി; ഇന്ദ്രജ തുറന്നു പറയുന്നു…

കലാഭവന്‍ മണിയുടെ മരണം തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് നടി ഇന്ദ്രജ. തനിക്ക് മലയാള സിനിമയില്‍ ഏറ്റവും അടുപ്പം മണിച്ചേട്ടനോടായിരുന്നെന്നും നടി പറയുന്നു.’ നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് നടി ഇപ്പോള്‍. മണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ലെന്ന് ഇന്ദ്രജ പറയുന്നു. ‘സെറ്റില്‍ മണിച്ചേട്ടനെത്തിയാല്‍ ആകെ ഉത്സവമായിരുന്നു. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോള്‍ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. ‘മലയാളത്തില്‍ ഇന്ദ്രജ തന്നെ ഡബ് ചെയ്യാന്‍ ശ്രമിക്കണമെന്ന്’ ഇടയ്ക്ക് പറഞ്ഞു തന്നു. സിനിമയില്‍ നിന്നു ഞാന്‍ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്‌സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകള്‍ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘പാപനാശം’ എന്ന സിനിമയിലാണ് ഞാന്‍ മണിച്ചേട്ടനെ…

Read More

ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല ! എവിടെയൊക്കെയോ ഉണ്ട്; ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് വിതുമ്പി ഹനാന്‍…

തൃശൂര്‍: മണിച്ചേട്ടന്‍ ജനമനസുകളില്‍ എന്നും ജീവിക്കണമെന്ന് ഹനാന്‍. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട ശേഷമാണ് ഹനാന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ടപ്പോള്‍ മണിച്ചേട്ടന്‍ അടുത്ത് വന്നപോലെ തോന്നി. മണിച്ചേട്ടന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ നിധിയാണ് ഈ സിനിമ എന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി എങ്ങും പോകില്ല. എവിടെയൊക്കെയോ ഉണ്ട് എല്ലാവരെയും ചിരിപ്പിക്കാനും കരയ്പ്പിക്കാനും പാട്ടുപാടാനൊക്കെയായിട്ട്. മണിച്ചേട്ടന്‍ എന്നെ കുഞ്ഞുവാവ എന്നാണ് വിളിച്ചിരുന്നത്. എനിക്കു മണിച്ചേട്ടന്‍ പാട്ട് പാടിത്തരാറുണ്ടായിരുന്നു. മണിച്ചേട്ടന്‍ പാടിത്തരണ അതേ രീതിയില്‍’ ഹനാന്‍ പറഞ്ഞു. ചിത്രം വളരെ നന്നായിട്ടുണ്ടെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കലാഭവന്‍ മണിയുടെ കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി തീയ്യേറ്ററിലെത്തിയത് കഴിഞ്ഞ മാസം 28നായിരുന്നു. രാജാമണിയാണ് കലാഭവന്‍ മണിയായിട്ടെത്തുന്നത്.

Read More

ചാലക്കുടിക്കാരന്‍ ചങ്ങാതി ! മരിച്ചിട്ടും മണിയോടുള്ള പക അടങ്ങാതെ പ്രമുഖ സംവിധായകന്‍; കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കരുതെന്ന് ഭീഷണി

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയെ തടസ്സപ്പെടുത്താന്‍ പ്രമുഖ സംവിധായകന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി.ടെക്നീഷ്യന്‍മാരോട് ഈ ചിത്രം തടസ്സപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുന്നുവെന്നാണ് ആരോപണം. ഇതേവരെ ഇങ്ങേര്‍ക്ക് നിര്‍ത്താന്‍ സമയമായില്ലേയെന്നും വിനയന്‍ ചോദിക്കുന്നു.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങില്‍ നിരവധി സിനിമാപ്രവര്‍ത്തകരും പങ്കെടുതത്തിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശെന്തിലാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍രെ പൂജയ്ക്കിടെ മല്ലിക സുകുമാരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് വിനയനെന്ന് അവര്‍ പ്രസംഗത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് പൃഥിയെക്കൊണ്ട് മാപ്പ് പറയിക്കാനുള്ള ശ്രമവും നടന്നിരുന്നു. വിനയനെ വിലക്കിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നുവെന്ന് സംവിധായകന്‍…

Read More

അസ്വാഭാവികം പക്ഷേ ആരുടെയും പേരില്ല..! കലാഭവൻ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊ​ച്ചി: ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ണു സി​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രി​ക്കു​ന്ന സി​ബി​ഐ എ​ഫ്‌​ഐ​ആ​റി​ല്‍ ആ​രു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു കേ​സു​മാ​യ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സി​ബി​ഐ ചാ​ല​ക്കു​ടി സി​ഐ​യി​ല്‍​ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യി​രു​ന്ന​ത്. ഈ ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്കം​ കു​റി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് ഹൈ​ക്കോ​ട​തി​യാ​ണു കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. മ​ണി​യു​ടെ ഭാ​ര്യ നി​മ്മി​യു​ടെ​യും സ​ഹോ​ദ​ര​ന്‍ ആ​ർ.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍റെയും ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റി​യ​ത്. 2016 മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണു മ​ണി​യെ വീ​ടി​നു സ​മീ​പ​ത്തെ ഔട്ട്ഹൗസായ പാഡിയിൽ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മരണത്തെക്കുറിച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അസ്വാഭാവിക മരണമല്ലെന്നായിരുന്നു ക​ണ്ടെ​ത്തൽ.…

Read More

മണിയുടെ മരണശേഷവും പാഡി വാര്‍ത്തകളില്‍! സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പാഡിയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി; മൊഴി യോജിക്കുന്നില്ലെന്ന് പോലീസ്

കലാഭവന്‍ മണിയുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ചാലക്കുടിയിലെ പാഡിയെന്ന ഔട്ട്ഹൗസ്. കലാഭവന്‍ മണി ഉല്ലാസനേരങ്ങളില്‍ വന്നെത്തിയിരുന്ന സ്ഥലമായിരുന്നു പാഡി. മണിയുടെ മരണശേഷം ഏവരും മറന്ന പാഡി ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പാഡിയില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം നടന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിനുശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല.…

Read More