ലക്നോ : ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടൻതന്നെ മരിച്ചു. യുപിയിലെ ബറൈലിയിൽ ആണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പോലീസ് അറസ്റ്റു ചെയ്തു.
രണ്ടു കുട്ടികളുടെ പിതാവായ 31കാരൻ റാഷിദ് ആണ് അറസ്റ്റിലായത്. ഇയാൾ നിരന്തരം കുട്ടിയെ ഭീഷണിപ്പെടുത്തിയും ദൃശ്യങ്ങൾ പകർത്തിയും ബലാത്സംഗത്തിനിരയാക്കി. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി.
അതേസമയം, കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെതുടർന്നു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.