എല്ലാം ശരിയാക്കി! വീട്ടമ്മയെ പീഡിപ്പിച്ച സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു

അ​ന്പ​ല​പ്പു​ഴ: അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തോ​ട്ട​പ്പ​ള്ളി നാ​ലു​ചി​റ പു​തു​വ​ൽ വീ​ട്ടി​ൽ ഗി​രീ​ഷി (32)നെ​തി​രേ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ കു​റേ​കാ​ല​ങ്ങ​ളാ​യി വീ​ട്ട​മ്മ​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഇ​യാ​ളു​ടെ സ്വ​ഭാ​വ ദൂ​ഷ്യ​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​ത്. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് പീ​ഡ​ന​ക്കേ​സി​ൽ അ​ക​പ്പെ​ട്ട​ത്.

Related posts