ദളിത് പെൺകുട്ടിക്ക് നേരെ കൊടും ക്രൂരത; ലൈംഗികാതിക്രമം തടഞ്ഞ 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിൽ തള്ളിയിട്ടു

ഉ​ത്ത​ർ​പ്ര​ദേ​ശ്: ലൈം​ഗി​കാ​തി​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച 18 കാ​രി​യാ​യ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ തി​ള​ച്ച എ​ണ്ണ നി​റ​ച്ച അ​ണ്ടാ​വി​നു​ള്ളി​ൽ ത​ള്ളി​യി​ട്ടു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ​യും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. കൈ​ക്കും കാ​ലി​നു​മേ​റ്റ പൊ​ള്ള​ൽ അ​തീ​വ ഗു​രു​ത​ര​മാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കു​ട്ടി​യെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചു.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ട്ടി​ലാ​ണ് ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് നേ​രെ കൊ​ടും പാ​ത​കം ന​ട​ന്ന​ത്. ലൈം​ഗി​കാ​തി​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചു. പി​ന്നാ​ലെ തി​ള​ച്ച എ​ണ്ണ നി​റ​ച്ച അ​ണ്ടാ​വി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു എ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

ധ​നൗ​ര സി​ൽ​വ​ർ​ന​ഗ​ർ ഗ്രാ​മ​ത്തി​ലെ ഒ​രു ഓ​യി​ൽ മി​ല്ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ദ​ളി​ത് പെ​ൺ​കു​ട്ടി. ജോ​ലി ചെ​യ്യു​ന്ന സ​മ​യം ത​ന്‍റെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ പ്ര​മോ​ദും അ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ രാ​ജു, സ​ന്ദീ​പ് എ​ന്നി​വ​ർ ശ്ര​മി​ച്ച​താ​യി കാ​ണി​ച്ച് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment