ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം! പെണ്‍കുട്ടി വെളിപ്പെടുത്തിയത് എട്ടുപേരുടെ പേരുകള്‍; പീഡിപ്പിച്ചവരുടെ മൊബൈലില്‍ തന്റെ ഫോട്ടോകളുണ്ടെന്നും പെണ്‍കുട്ടി

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ് ഉ​ട​ന്‍. പെ​ണ്‍​കു​ട്ടി മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ യു​വാ​ക്ക​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​വ​രാ​രും ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​ന്നോ നാ​ളെ​യോ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

എ​ട്ടു​പേ​രു​ടെ പേ​രു​ക​ളാ​ണ് പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും വ​സ്തു​ത​യാ​ണോ​യെ​ന്ന​തി​ല്‍ പോ​ലീ​സി​ന് ചി​ല സം​ശ​യ​ങ്ങ​ളു​ണ്ട്.

കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​ന്‍​പ​താം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യു​ള്ള​വ​ര്‍ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​യും റൂ​റ​ലി​ലേ​യും അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 24 നാ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​ധി​കൃ​ത​രു​ടെ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ കു​റി​ച്ച് ചൈ​ല്‍​ഡ് ലൈ​നി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ കൗ​ണ്‍​സി​ലിം​ഗി​നാ​യും പെ​ണ്‍​കു​ട്ടി​യെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ അ​ധി​കൃ​ത​ര്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ പീ​ഡി​പ്പി​ച്ചെ​ന്നു പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യ സ്ഥ​ല​ങ്ങ​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. പീ​ഡി​പ്പി​ച്ച​വ​രു​ടെ മൊ​ബൈ​ലി​ല്‍ ത​ന്റെ ഫോ​ട്ടോ​ക​ളു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ കൊ​ണ്ടു​പോ​യാ​ണ് പ​ല​രും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് ബീ​ച്ച്, കാ​പ്പാ​ട് ബീ​ച്ച്, സ​രോ​വ​രം, തി​യ​റ്റ​റു​ക​ളി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പെ​ണ്‍​കു​ട്ടി പോ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts